ആലക്കോട്: പൈതൽവാലി ലയൺസ് ക്ലബിന്റെ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ആലക്കോട് ബസ്സ്റ്റാൻഡിനു സമീപത്തുള്ള പൈതൽവാലി ഒഡിറ്റോറിയത്തിൽ നടന്നു. ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി എം. ശ്രീനിവാസ പൈ ഇൻസ്റ്റലേഷൻ സെറിമണിയും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ബിന്നി മാത്യു അധ്യക്ഷത വഹിച്ചു. റീജണൽ ചെയർപേഴ്സൺ വി.പി. സുരേന്ദ്രൻ, മേജർ ബാലകൃഷ്ണൻ, സോൺ ചെയർപേഴ്സൺ വി. കൃഷ്ണൻ, കെ. ദിലീപൻ, സി. ഷാജി, എം.പി. ബിജു, ടോജോ കട്ടയ്ക്കൽ, കെ.പി. ജോബി, അഡ്വ. ടി.സി. സിബി, ഷാജു മാത്യു എന്നിവർ പ്രസംഗിച്ചു. ആലക്കോട് ടൗണിനു സമീപപ്രദേശങ്ങളെ കർഷകൻ തുണ്ടത്തിൽ പരമേശ്വരൻ നായരെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികൾ: ബിന്നി മാത്യു-പ്രസിഡന്റ്, കെ.പി. ജോബി, ഷാജു മാത്യു-വൈസ് പ്രസിഡന്റ്, ബോബി ജോർജ് ഉപ്പൂട്ടിൽ-സെക്രട്ടറി, എം.പി. ബിജു-ജോയിന്റ് സെക്രട്ടറി, ബേബി ഏബ്രഹാം-ട്രഷറർ.