സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ സ്കൂ​ട്ടി കത്തി​ച്ചു
Tuesday, June 25, 2024 1:05 AM IST
മ​ട്ട​ന്നൂ​ർ: കു​ന്നോ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ സ്കൂ​ട്ടി ക​ത്തി​ച്ച നി​ല​യി​ൽ. സി​പി​എം കു​ന്നോ​ത്ത് സെ​ൻ​ട്ര​ൽ ബ്രാ​ഞ്ച് അം​ഗം പി.​മ​ഹേ​ഷി​ന്‍റെ സ്കൂ​ട്ടി​യാ​ണ് ക​ത്തി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ടി കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു ഇ​ന്ന​ലെ രാ​വി​ലെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് 50 മീ​റ്റ​ർ അ​ക​ലെ വ​യ​ൽ​ക്ക​ര​യി​ൽ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ ബ​ഹ​ളം കേ​ട്ട് ഉ​ണ​ർ​പ്പോ​ൾ ചി​ല​ർ സ്കൂ​ട്ടി ഉ​രു​ട്ടി കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട​താ​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും മ​ഹേ​ഷ് പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.