ബാ​രാപോ​ളി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ങ്ങി
Tuesday, June 25, 2024 1:05 AM IST
ഇ​രി​ട്ടി: ബാ​രോ​പോ​ൾ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ങ്ങി. മ​ഴ ശ​ക്‌​തി പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചത്. ഇ​ന്ന​ലെ അ​ഞ്ചു മെ​ഗാ​വാ​ട്ടി​ന്‍റെ ഒ​രു ജ​ന​റേ​റ്റ​ർ പ​കു​തി അ​ള​വി​ൽ (2.5 മെ​ഗാ​വാ​ട്ട് ) ഉ​ത്പാ​ദ​നം ന​ട​ത്തി. ഇ​തി​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. നീ​രൊ​ഴു​ക്കു വ​ർ​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് എ​ല്ലാം ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കും. ക​ഴി​ഞ്ഞ 15ന് ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും 2.5 മെ​ഗാ​വാ​ട്ടി​ൽ താ​ഴെ 55 മി​നി​റ്റ് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള വെ​ള്ളം മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ.

1800 യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണു ല​ഭി​ച്ച​ത്. കു​റ​ച്ചു കൂ​ടി നീ​രൊ​ഴു​ക്ക് ല​ഭി​ച്ച​തി​നാ​ലാ​ണു ഇ​ന്ന​ലെ 11.15 ന് ​ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ച​ത്. കെ​എ​സ്ഇ​ബി ജ​ന​റേ​ഷ​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​എ​സ്. യ​ദു​ലാ​ൽ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ ഏ​ഴി​നാ​ണ് ഉ​ത്പാ​ദ​നം തു​ട​ങ്ങി​യ​ത്.

ക​നാ​ൽ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണം ഉ​ത്പാ​ദ​നം വൈ​കി​യി​രു​ന്നു. മ​ഴ കു​റ​യു​ക​യും തു​ലാ​വ​ർ​ഷം മോ​ശ​മാ​കു​ക​യും കൂ​ടി ചെ​യ്‌​ത​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 35.07 ദ​ശ ല​ക്ഷം യൂ​ണീ​റ്റ് വൈ​ദ്യു​തി​യാ​ണു ആ​കെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യ​ത്. അ​ഞ്ചു​മെ​ഗാ​വാ​ട്ടി​ന്‍റെ മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളാ​ണ് ബാ​രാ​പോ​ളി​ൽ ഉ​ള്ള​ത്.

മ​ഴ ഇ​തേ നി​ല​യി​ൽ തു​ട​ർ​ന്നാ​ൽ മൂന്നു ജ​ന​റേ​റ്റ​റും ഒ​രാ​ഴ്‌​ച​യ്ക്ക​കം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഉ​ള്ള​ത്. ക​ർ​ണാ​ട​ക​യു​ടെ കു​ട​ക് - ബ്ര​ഹ്‌​മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​തം മ​ല​നി​ര​ക​ളി​ൽ നി​ന്നു ഉ​ൽ​ഭ​വി​ച്ചു എ​ത്തു​ന്ന​താ​ണ് ബാ​രാ​പോ​ൾ പു​ഴ​യി​ൽ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ല​വൈ​ദ്യു​തി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.

2016 ഫെ​ബ്രു​വ​രി 29 ന് ​ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും 2017 ൽ ​മാ​ത്ര​മാ​ണ് പ്ര​തി​വ​ർ​ഷ ഉ​ത്പാ​ദ​നം ല​ക്ഷ്യ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.