കൽപ്പറ്റ: ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തണം. ഒക്ടോബർ മൂന്നു മുതൽ എട്ടു വരെ രാവിലെ എട്ട് മുതൽ വൈകുന്നേരം ഏഴ് വരെ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം അതത് റേഷൻകടകളിലോ ക്യാന്പുകളിലോ മസ്റ്ററിംഗ് നടത്താം. ഫോണ്: സുൽത്താൻബത്തേരി താലൂക്ക് സപ്ലൈ ഓഫീസ്-04936 202213, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ്-04936 255222, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ്-04935 240252.