ഗൂഡല്ലൂർ: മുതുമല കടുവാസങ്കേതത്തിലെ തെപ്പക്കാട് പുതിയ പാലം പണി അന്തിമഘട്ടത്തിൽ. മായാർ പുഴയ്ക്ക് കുറുകെ രണ്ടു കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്. മസിനഗുഡി വഴി ഊട്ടിക്കുള്ള പാതയിലാണ് 40 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുള്ള പാലം. 2022ലാണ് പ്രവൃത്തി ആരംഭിച്ചത്. അധികൃതർ നിർദേശിച്ചതനുസരിച്ച് കരാറുകാരൻ പ്രവൃത്തി വേഗത്തിലാക്കി. 100 വർഷത്തിലേറെ പഴക്കമുള്ള നിലവിലെ പാലം ബ്രിട്ടീഷ് കാലത്ത് നിർമിച്ചതാണ്.