റ​വ​ന്യു ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്ക​രി​ക്ക​ണം: കെ​ആ​ർ​ഡി​എ​സ്എ
Monday, July 1, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: പ​ഴ​യ റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സു​ക​ളി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​ആ​ർ​ഡി​എ​സ്എ) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഴ​യ റ​വ​ന്യു ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ പു​തി​യ ഓ​ഫീ​സു​ക​ളെ അ​പേ​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ പ​കു​തി​യോ​ളം കു​റ​വാ​ണെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എം​ജി​ടി ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. റ​ഷീ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​ജീം, ജി. ​സു​രേ​ഷ്ബാ​ബു, കെ. ​ഷ​മീ​ർ, ടി.​ആ​ർ. ബി​നി​ൽ​കു​മാ​ർ, എം.​പി. ജ​യ​പ്ര​കാ​ശ്, പി.​പി. സു​ജി​ത്ത്കു​മാ​ർ, പി.​കെ. അ​നി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്രി​ൻ​സ് തോ​മ​സ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.