മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ടി​നു നാ​ശ​ന​ഷ്ടം
Wednesday, July 3, 2024 4:57 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ആ​റി​ൽപ്പെ​ട്ട സീ​ത​പ്പാ​റ​യി​ൽ പാ​ട്ട​ശേ​രി രാ​ജു​വി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​ന​ത്ത മ​ഴ​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. മേ​ൽ​ക്കൂ​ര​ക്കും ഭി​ത്തി​ക്കും സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു.

വീ​ട്ടി​ലു​ള്ള​വ​ർ പു​റ​ത്തു പോ​യ​തി​നാ​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ല്ല. വാ​ർ​ഡ് അം​ഗം ആ​ലീ​സ് പു​തി​യേ​ട​ത്ത് സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.