ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ന​ട​ക്കു​ന്ന റോ​ഡി​ന്‍റെ വ​ശ​മി​ടി​ഞ്ഞ് അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Sunday, June 30, 2024 5:31 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​തി​കൂ​ട്ടി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന റോ​ഡി​ന്‍റെ വ​ശ​മി​ടി​ഞ്ഞ​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ബ​ത്തേ​രി ക​ട്ട​യാ​ട് പ​ഴു​പ്പ​ത്തൂ​ർ പാ​പ്ല​ശേ​രി റോ​ഡി​ൽ ക​ട്ട​യാ​ട് ഭാ​ഗ​ത്താ​ണ് റോ​ഡി​ന്‍റെ വ​ശ​മാ​ണ് ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.

ക​ട്ട​യാ​ട് ഭാ​ഗ​ത്ത് ക​ല്ലു​കൊ​ണ്ട് വ​ശം കെ​ട്ടി ഉ​യ​ർ​ത്താ​തെ​യാ​ണ് വീ​തി​കൂ​ട്ടി ഒ​ന്നാം​ഘ​ട്ടം ടാ​റിം​ഗ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ മ​ഴ​പെ​യ്ത​തോ​ടെ ഈ ​ഭാ​ഗ​ത്ത് ഇ​ടി​യു​ക​യാ​യി​രു​ന്നു. അ​ഞ്ച് മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.

ക​ട്ട​യാ​ട് ഇ​റ​ക്ക​ത്തി​ൽ ഡ്രൈ​നേ​ജ് സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴു​കി റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭാ​ഗ​ത്തെ ടാ​റിം​ഗ് ഇ​ള​കി മാ​റി​യി​ട്ടു​മു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യാ​ണ് റോ​ഡി​ന്‍റെ ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം ആ​രോ​പി​ക്കു​ന്ന​ത്.

ബ​ത്തേ​രി മു​ത​ൽ പാ​പ്ല​ശേ​രി​വ​രെ 14 കീ​ലോ​മീ​റ്റ​ർ ദൂ​രം രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഫ​ണ്ട് 18 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.