ആ​ഗോ​ള ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, June 30, 2024 5:31 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സ​ജീ​വം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ഗോ​ള ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സെ​മി​നാ​റു​ക​ൾ, തെ​രു​വ് നാ​ട​കം, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, സ​ന്ന​ദ്ധ സേ​ന രൂ​പീ​ക​ര​ണം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

തൃ​ശി​ലേ​രി, പ​ട​മ​ല, മം​ഗ​ല​ശേ​രി, ഏ​ല​പ്പീ​ടി​ക, പാ​ടി​ച്ചി​റ, മ​ര​കാ​വ്, ആ​ടി​ക്കൊ​ല്ലി, അ​മ​ര​ക്കു​നി, കാ​ട്ടി​മൂ​ല, എ​ട​ത്ത​ന ത​റ​വാ​ട്, പു​തു​ശേ​രി, പു​തു​ശേ​രി​ക്ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ധു​നി​ക സ​മൂ​ഹ​ത്തെ കാ​ർ​ന്നു തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി​യെ​ന്ന വ​ൻ വി​പ​ത്തി​നെ​തി​രെ ജ​ന​കീ​യ മു​ന്നേ​റ്റ​വും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു പ​ദ്ധ​തി​യാ​ണ് സ​ജീ​വം. കേ​ര​ള​ത്തി​ലെ എ​ല്ലാ രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക​ളും ഈ ​പ​ദ്ധി​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ആ​ണ് സം​സ്ഥാ​ന​ത്ത് സ​ജീ​വം പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സ്കൂ​ൾ, കോ​ള​ജു​ക​ൾ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക​ൾ, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ജീ​വം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്.

ആ​ഗോ​ള ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ​ക്ക് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രോ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പു ജോ​സ​ഫ്, റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ൻ​സി വ​ർ​ഗീ​സ്, ആ​ലി​സ് സി​സി​ൽ, ഷീ​ന ആ​ന്‍റ​ണി, ഷി​ല്ലി ജോ​സ​ഫ്, ജി​നി ഷി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.