ലേ​ബ​ർ അ​സോ​സി​യേ​ഷ​ൻ വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ധ​ർ​ണ ന​ട​ത്തി
Saturday, June 29, 2024 5:56 AM IST
പൂ​ക്കോ​ട്: കേ​ര​ള വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി ലേ​ബ​ർ അ​സോ​സി​യേ​ഷ​ൻ(​എ​ഐ​ടി​യു​സി)​സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ധ​ർ​ണ ന​ട​ത്തി.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലീ​വ് സ​റ​ണ്ട​ർ അ​നു​വ​ദി​ക്കു​ക, വേ​ത​ന​ക്കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ക, മ​ണ്ണു​ത്തി, പൂ​ക്കോ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ക, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ച​തി​യി​ൽ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​കു​പ്പു​ക​ളി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ദ്രോ​ഹി​ച്ച് സ​ർ​ക്കാ​രി​ന് എ​തി​രാ​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പി.​ഡി. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ ചെ​റു​ക​ര, കെ.​കെ. തോ​മ​സ്, അ​ഡ്വ.​എ​ൽ​ദോ, റി​യാ​സ് മോ​ൻ, ബി​ബി​ൻ കോ​ലാ​ഹ​ല​മേ​ട്, പി.​സി. സു​നി​ൽ, സ​ജീ​വ​ൻ, പി.​കെ. രാ​ഗേ​ഷ്, സാ​ബു തു​ന്പൂ​ർ​മു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.