സു​സ്ഥി​ര വി​ക​സ​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്: പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി
Tuesday, July 2, 2024 7:54 AM IST
പു​ൽ​പ്പ​ള്ളി: സു​സ്ഥി​ര വി​ക​സ​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി. ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ സോ​ഷ്യ​ൽ സ​യ​ൻ​സ് റി​സ​ർ​ച്ചി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ സെ​മി​നാ​റി​ൽ ഒ​ൻ​പ​ത് സെ​ഷ​നു​ക​ളി​ലാ​യി 54 പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. അ​നു​മ​തി തേ​ടി​യ​തി​ൽ വി​ദ​ഗ്ധ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

പ​ഞ്ചാ​ബ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല മാ​ധ്യ​മ പ​ഠ​ന വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​റൂ​ബ​ൽ ക​നോ​സി​യ, ഭാ​ര​തീ​യാ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ.​പി.​ഇ. തോ​മ​സ്, നി​ല​വി​ലെ മേ​ധാ​വി ഡോ.​ശ്രീ​ഹ​രി, മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജ് ജേ​ർ​ണ​ലി​സം വി​ഭാ​ഗം മേ​ധാ​വി ഡോ.​റെ​യ്ച്ച​ൽ ജേ​ക്ക​ബ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ജേ​ണ​ലി​സം വി​ഭാ​ഗം മേ​ധാ​വി ഡോ.​ല​ക്ഷ്മി പ്ര​ദീ​പ്, ഡോ​ണ്‍​ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും മാ​ധ്യ​മ പ​ഠ​ന വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത വി​ശി​ഷ്ട​വ്യ​ക്തി​ക​ൾ​ക്ക് കോ​ള​ജ് ഐ​ക്യു​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ജോ​ഷി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് വ​യ​നാ​ട​ൻ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ബ​ന്ധ​ങ്ങ​ൾ പു​സ്ത​ക​രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സെ​മി​നാ​ർ ക​ണ്‍​വീ​ന​റും കോ​ള​ജ് മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​ജോ​ബി​ൻ ജോ​യ് അ​റി​യി​ച്ചു.

മാ​ധ്യ​മ പ​ഠ​നം ബി​രു​ദ വി​ഭാ​ഗം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ ഷോ​ബി​ൻ മാ​ത്യു, ലി​ൻ​സി ജോ​സ​ഫ്, കെ​സി​യ ജേ​ക്ക​ബ്, ക്രി​സ്റ്റി​ന ജോ​സ​ഫ്, ലി​തി​ൻ മാ​ത്യു എ​ന്നി​വ​രും ആ​തി​ര ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ സെ​മി​നാ​ർ കോ​ള​ജി​ന് അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കെ.​കെ. അ​ബ്ദു​ൾ ബാ​രി പ​റ​ഞ്ഞു.