കോ​ള​ജു​ക​ളി​ൽ വി​ജ്ഞാ​നോ​ത്സ​വം; ഓ​ണേ​ഴ്സ് ബി​രു​ദ​ ക്ലാ​സു​ക​ൾ​ക്ക് വ​ർ​ണാ​ഭ തു​ട​ക്കം
Tuesday, July 2, 2024 5:10 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തെ ജ​ന​പ​ക്ഷ വൈ​ജ്ഞാ​നി​ക സ​മൂ​ഹ​മാ​യി പ​രി​വ​ർ​ത്ത​നാം ചെ​യ്യാ​നും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മാ​റ്റു​ന്ന​തി​നും വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ന്ന നാ​ലു വ​ർ​ഷ ബി​രു​ദ പാ​ഠ്യ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ലെ ക​ലാ​ല​യ​ങ്ങ​ളി​ലും തു​ട​ക്ക​മാ​യി. ആ​ർ‌​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ആ​ദ്യ​ദി​ന​ത്തി​ൽ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മ​ൻ​സ് കോ​ള​ജി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യു​മു​ണ്ടാ​യി.

സ്കൂ​ൾ അ​ന്ത​രീ​ക്ഷം വി​ട്ട് കോ​ള​ജി​ലേ​ക്ക് കാ​ലു​കു​ത്തി​യ​വ​രെ സ്വീ​ക​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കു​റി വി​ജ്ഞാ​നോ​ത്സ​വം എ​ന്ന പേ​രി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ സ്ഥാ​പ​ന​ങ്ങ​ളും സ്വാ​ഗ​തം ചെ​യ്ത​ത്.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ക പ​രി​പാ​ടി​യോ​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ൽ ഇ​ന്ന​ലെ ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ലെ നാ​ലു​വ​ർ‌​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട മു​ൻ​സി​പ്പ​ൽ ചെ​യ​ര്‌മാന്‌ ടി.​ സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​ന്ധു ജോ​ൺ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ. ​ആ​ർ. അ​ജി​ത്കു​മാ​ർ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, പ്ര​ഫ.​ജി. ജോ​ൺ , വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ്മി​ത സാ​റ പ​ടി​യ​റ, വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം , സൂ​സ​ൻ ഏ​ബ്ര​ഹാം, ഡോ. ​ജോ​ർ​ജ് തോ​മ​സ്, ബി​ജി കു​ഞ്ചാ​ക്കോ, ഡോ.​ആ​ർ. അ​ൻ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ

മ​ല്ല​പ്പ​ള്ളി: പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ഈ ​വ​ർ​ഷ​ത്തെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ഓ​ണേ​ഴ്സ് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു പു​റ​ത്തൂ​ട​ൻ നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ടി. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോഗ​ത്തി​ൽ ജേ​ക്ക​ബ് കു​രു​വി​ള, ആ​ൻ​സി ഏ​ബ്ര​ഹാം, ഷാ​ലു വ​ർ​ഗീ​സ്, ഗ്ലാ​ഡീ​സ് അ​നു ജേ​ക്ക​ബ്, ഫെ​ബി​ൻ ജോ​ൺ, സോ​ജു കു​ര്യ​ൻ സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​യാ​യ "വി​ജ്ഞാ​നോ​ത്സ​വം" മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങ് ത​ൽ​സ​മ​യ​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ട​ങ്ങു​ന്ന സ​ദ​സി​ൽ സം​പ്രേ​ഷ​ണം ചെ​യ്തു.