ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ജോ​ലി നേ​ടാ​ൻ മാ​ത്ര​മ​ല്ല: കാ​ലി​ക്ക​ട്ട് വി​സി
Saturday, June 29, 2024 5:56 AM IST
പു​ൽ​പ്പ​ള്ളി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ജോ​ലി നേ​ടാ​നു​ള്ള ഒ​രു ടി​ക്ക​റ്റ് മാ​ത്ര​മ​ല്ലെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ. ജ​യ​രാ​ജ്. പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ യൂ​ണി​വേ​ഴ്സി​റ്റ് സം​ഘ​ടി​പ്പി​ച്ച ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തെ ഉ​ന്ന​തി​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്താ​നു​ള്ള ബാ​ധ്യ​ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​ർ​ക്കു​ണ്ട്. ശാ​സ്ത്രാ​വ​ബോ​ധം വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ര​ണം. ശാ​സ്ത്ര​വ​ബോ​ധം കേ​വ​ലം ശാ​സ്ത്ര​ജ്ഞാ​ന​മ​ല്ല. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​റി​വ് സ​മൂ​ഹ​ത്തി​നു പ​ക​ര​ണ​മെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു.

പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ ഡോ.​ടി. വ​സു​മ​തി, ഡോ.​ടി. മു​ഹ​മ്മ​ദ് സ​ലിം, സെ​ന​റ്റ് അം​ഗം പി.​വി. സ​നൂ​പ്കു​മാ​ർ, ബ​ത്തേ​രി ബി​ഷ​പും പ​ഴ​ശി​രാ​ജാ കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്, പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ.​ഡി.​പി. ഗോ​ഡ്‌​വി​ൻ സാം​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ 95 വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.