ദ്വാരക: മാനന്തവാടി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എയുപി സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം തുടങ്ങി.
"എരിയുകയില്ല, എരിയിക്കുകയുമില്ല' എന്ന സന്ദേശമെഴുതിയ ബാനറിൽ ആദ്യ കയ്യൊപ്പ് ചാർത്തി മാനേജർ ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് അദ്ദേഹം സന്ദേശം നൽകി. എംപിടിഎ പ്രസിഡന്റ് സമിത ഷിജു, നോബിൾ റോഷൻ, തൻമയ ഷജിൽ എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ക്ലബ് അംഗങ്ങൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, ക്ലബ് കണ്‍വീനർ ജിഷ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബ പ്രതിജ്ഞയെടുക്കൽ, പട്ടികവർഗ കേന്ദ്രങ്ങളിൽ ബോധവത്കരണം, പോസ്റ്റർ രചന, നാടകാവതരണം, കവിതാരചന, മുദ്രാവാക്യ രചന, മനുഷ്യച്ചങ്ങല, റാലി, സ്റ്റിക്കർ വിതരണം തുടങ്ങിയ പരിപാടികൾ ലഹരിവിരുദ്ധ ക്ലബ് ആസൂത്രണം ചെയ്തിട്ടുണ്ട്.
കോട്ടത്തറ: സെന്റ് ആന്റണീസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ഫ്ളാഷ്മോബും സംഘടിപ്പിച്ചു. മാനേജർ ഫാ.മൈക്കിൾ വടക്കേമുളഞ്ഞിനാൽ ഉദ്ഘാടനം ചെയ്തു.
വെങ്ങപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. തോമസ്, പിടിഎ പ്രസിഡന്റ് ജിംസണ് ജേക്കബ്, എംപിടിഎ പ്രസിഡന്റ് നിഷ, ഹെഡ്മിസ്ട്രസ് ജിജി ജോസ് എന്നിവർ പ്രസംഗിച്ചു. വെങ്ങപ്പള്ളി ആരോഗ്യ കേന്ദ്രം അസി.സർജൻ ഡോ.സ്റ്റെഫി അന്ന ജോർജ് ബോധവത്കരണ ക്ലാസെടുത്തു.