ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Tuesday, July 2, 2024 1:50 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ല് കാ​മ്പ​സു​ക​ളി​ലാ​യി ആ​രം​ഭി​ച്ച അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ (എ​ഫ്‌​വൈ​ഐ​എം​പി) സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ.​കെ. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ ട​നു​ബ​ന്ധി​ച്ച് അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ കം​പ്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ് (മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സ്), ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സ്), ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ ഫി​സി​ക്ക​ൽ സ​യ​ൻ​സ് (സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സ്), ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ ആ​ന്ത്ര​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് (പാ​ല​യാ​ട് കാ​മ്പ​സ്) ഉ​ൾ​പ്പെ​ടെ ആ​റ് അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളാ​ണ് നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്. മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ സ്‌​കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് സ​യ​ൻ​സ്, ഐ​ടി പ​ഠ​ന​വ​കു​പ്പു​ക​ളി​ലാ​യി മൂ​ന്ന് അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളും പാ​ല​യാ​ട് കാ​മ്പ​സി​ലെ ആ​ന്ത്ര​പ്പോ​ള​ജി പ​ഠ​ന വ​കു​പ്പി​ലും ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ലും നീ​ലേ​ശ്വ​രം കാ​മ്പ​സി​ലെ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പു ക​ളി​ൽ ഓ​രോ പ്രോ​ഗ്രാ​മു​ക​ൾ വീ​ത​വും ഉ​ണ്ട്.

ച​ട​ങ്ങി​ൽ സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​ടി.​പി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ പ്ര​ഫ. ജോ​ബി കെ ​ജോ​സ് ,പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ഡോ. ​ടി.​വി. രാ​മ​കൃ​ഷ്ണ​ൻ, പ്ര​ഫ. അ​നി​ൽ രാ​മ​ച​ന്ദ്ര​ൻ, ഡോ. ​ജോ​ൺ​സ​ൺ അ​ല​ക്സ്, ഡോ. ​എ​ൻ.​എ​സ്. ശ്രീ​കാ​ന്ത്, കാ​മ്പ​സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ.​തേ​ജ​സ്, റ​ഹീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ലെ ആ​ന്ത്ര​പ്പോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ആ​രം​ഭി​ച്ച അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ന്ത്ര​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് പ്രോ​ഗ്രാം പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​ബി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​നം ചെ​യ്തു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ പ്ര​ഫ. അ​നു​പ് കു​മാ​ർ കേ​ശ​വ​ൻ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ഡോ. ​എം.​എ​സ്. മ​ഹേ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.