റെ​യി​ല്‍​വേ പാ​ര്‍​ക്കിം​ഗ് ഫീ​സ് വ​ര്‍​ധ​ന പി​ൻ​വ​ലി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ്
Monday, September 23, 2024 12:59 AM IST
വ​ട​ക​ര: ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ന്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ പാ​ർ​ക്കിം​ഗ് ഫീ​സ് കു​ത്ത​നെ കൂ​ട്ടി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് റെ​യി​ല്‍​വേ​യും ക​രാ​റു​കാ​രും ചേ​ര്‍​ന്ന് യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.


വ​ര്‍​ധി​പ്പി​ച്ച പാ​ര്‍​ക്കിം​ഗ് ഫീ​സ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് ത​റോ​പ്പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. സ​നീ​ഷ്, പ്ര​ദീ​പ് ചോ​മ്പാ​ല, യൂ​സ​ഫ് പ​ള്ളി​യ​ത്ത്, രാ​ജ​ൻ വ​ർ​ക്കി, രാ​ജേ​ഷ് കൊ​യി​ലാ​ണ്ടി, പി.​എ. ബ​ബീ​ഷ്, പി.​എം. ഷു​ക്കൂ​ർ പ്ര​സം​ഗി​ച്ചു.