ശു​ചി​ത്വം പാ​ലി​ച്ചി​ല്ല; ക​ല്ലാ​ച്ചി​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ്
Monday, September 23, 2024 12:38 AM IST
നാ​ദാ​പു​രം: ആ​രോ​ഗ്യ വ​കു​പ്പ് ഫ​യ​ൽ ചെ​യ്ത കേ​സി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് എ​തി​രേ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു. ക​ല്ലാ​ച്ചി​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കാ​ണ് നാ​ദാ​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ച​ത്. മൂ​ന്ന് മാ​സം മു​മ്പ് നാ​ദാ​പു​രം ആ​രോ​ഗ്യ വ​കു​പ്പാ​ണ് ഹോ​ട്ട​ലി​നെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ചി​ത്വ​മി​ല്ലാ​തെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ ഈ ​വി​ഷ​യ​ത്തി​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഹോ​ട്ട​ൽ ഉ​ട​മ ഗൗ​നി​ക്കാ​താ​യ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ലി​നെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.


കേ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടും ഹോ​ട്ട​ൽ ഉ​ട​മ തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കോ​ട​തി വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള നി​യ​മ​സ​ഭ​യി​ൽ പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മം പാ​സാ​ക്കി​യ​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ​ത്തെ കേ​സാ​ണ് ക​ല്ലാ​ച്ചി​യി​ൽ ഹോ​ട്ട​ലി​നെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.