പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് പുഞ്ചിരി എസ്റ്റേറ്റിനു മേൽഭാഗത്ത് അഴുകിയ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.
കാലിനു പരിക്കേറ്റ നിലയിൽ ഇവിടെ ഒരു ആന മുമ്പേ നിരീക്ഷണത്തിൽ ഉണ്ടായിരുന്നതായി വനപാലകർ പറഞ്ഞു. കണ്ടെത്തിയ ആനയുടെ ജഡത്തിനു രണ്ടാഴ്ചത്തെ പഴക്കം കണക്കാക്കുന്നു. വെറ്ററിനറി വിഭാഗമെത്തി പോസ്റ്റുമോർട്ടം നടത്തി സംസ്കരിക്കും.