ബേ​പ്പൂ​ർ രാ​ജീ​വ​ൻ സ്തൂ​പം-​ജൂ​ബി​ലി അ​ങ്ക​ണ​വാ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 23, 2024 12:55 AM IST
കോ​ഴി​ക്കോ​ട്: ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ ബേ​പ്പൂ​ർ രാ​ജീ​വ​ൻ സ്തൂ​പം-​മാ​ളി​ക​പ്പാ​ടം- ജൂ​ബി​ലി അ​ങ്ക​ണ​വാ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് നി​ർ​വ​ഹി​ച്ചു.
ആ​ദ്യ ഘ​ട്ട​ത്തി​ൽ 15 ല​ക്ഷ​വും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 20 ല​ക്ഷം രൂ​പ​യും ചെ​ല​വി​ട്ടാ​ണ് ഓ​വു​ചാ​ലോ​ട് കൂ​ടി​യ റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.


സു​ഗ​മ​മാ​യ വെ​ള്ള​മൊ​ഴു​ക്കി​ന് ഓ​വു​ചാ​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന ദു​രി​ത​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി. പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം. ​ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഫാ​സി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം. ​ശ​ശി​ധ​ര​ൻ, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രാ​വ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.