കൂരാച്ചുണ്ട്: പഞ്ചായത്ത് ഡിജി കേരള പദ്ധതിയുടെ ഭാഗമായി പഠിതാക്കൾക്കുള്ള പരിശീലന പരിപാടികക്കയം അമ്പലക്കുന്നിൽ പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വാർഡ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്, ഡിജി കേരള വാർഡിലെ കോ ഓർഡിനേറ്റർ ഡോണ, സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.