ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന്
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്‌: അ​ശാ​സ്ത്രീ​യ​മാ​യ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട്‌ വി​ജ്ഞാ​പ​ന​ത്തി​ന്‌ എ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ജ​ന​വി​കാ​രം അ​റി​യി​ക്കാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള എം​പി​മാ​രു​ടെ ശ്ര​മം.

കോ​ഴി​ക്കോ​ട്‌, വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്ന ബാ​ധി​ക്ക​പ്പെ​ടു​ന്ന വി​ല്ലേ​ജ് പ​രി​ധി​ക​ളി​ലെ എം​എ​ൽ​എ​മാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി എം​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ൻ, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗം ഇ​ന്ന്‌ രാ​വി​ലെ 11 ന് ​കോ​ഴി​ക്കോ​ട്‌ ഗ​വ. ഗ​സ്റ്റ്‌ ഹൗ​സി​ൽ ന​ട​ക്കും.


ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് എ​തി​രേ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യ രേ​ഖ​ക​ളും പ​രാ​തി​ക​ളു​മു​ൾ​പ്പെ​ട്ട റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ഈ ​മാ​സം 28 ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.