കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. കൊയിലാണ്ടി പന്തലയനി വെള്ളിലാട്ട് ബാലൻ പണിക്കരുടെ മകൻ പ്രേമൻ (54) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ റെയിൽവെ ഗേറ്റിന് തെക്ക് ഭാഗം പഴയ ഗേറ്റിനു സമീപമാണ് അപകടം. കൊയിലാണ്ടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.