ദേ​വ​ഗി​രി​യി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ഡേ റേ​റ്റ​ഡ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സാ​ജി​ത് യൂ​ന​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​ക​ദി​ന ഓ​പ്പ​ണ്‍ മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 320 പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്നു ല​ക്ഷം രൂ​പ പ്രൈ​സ്മ​ണി​യാ​യി വി​ജ​യി​ക​ൾ​ക്ക് ന​ൽ​കി. ഗ്രാ​ന്‍റ് മാ​സ്റ്റ​ർ​മാ​രാ​യ എ​ൻ.​ആ​ർ.​വി​ശാ​ഖ്, ശ്യാം ​നി​ഖി​ൽ, എ​ൻ.​ആ​ർ. വി​ഘ്നേ​ശ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് കെ. ​ര​ത്നാ​ക​ര​ൻ, ര​ത​ൻ​വെ​ൽ, വി​യാ​നി അ​ന്‍റോ​ണി​യോ തു​ട​ങ്ങി​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു.


കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​പോ​ൾ കു​രീ​ക്കാ​ട്ടി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​ബി ജോ​സ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം​സ്ഥാ​നം ഗൗ​തം കൃ​ഷ്ണ ക​ര​സ്ഥ​മാ​ക്കി.

ശ്യാം ​നി​ഖി​ൽ, ജോ​ണ്‍ വെ​നി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ട്ടി​ക്കാ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷ​ൻ വെ​ങ്ങാ​ലി, സെ​ക്ര​ട്ട​റി പ്ര​ഫ. ഇ.​കെ. ന​ന്ദ​ഗോ​പാ​ൽ, ജോ. ​സെ​ക്ര​ട്ട​റി സ​ഞ്ജ​യ് അ​ല​ക്സ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ചാ​ർ​ലി ക​ട്ട​ക്ക​യം, ആ​ർ​ബി​റ്റ​ർ ഡോ. ​എം.​എ​സ്. ഗോ​വി​ന്ദ​ൻ​കു​ട്ടി, ര​ജീ​വ് മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.