തൃശൂർ നാട്ടികയിൽ നാടോടി സംഘത്തിലെ അഞ്ചുപേർ മരിക്കാനിടയായ സംഭവം മനഃസാക്ഷിയുള്ള ഒരാൾക്കും സഹിക്കാൻ കഴിയുന്നതല്ല. ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി ഓടിച്ചുകയറ്റിയവർ മദ്യലഹരിയിലായിരുന്നു.
മദ്യപിച്ച് ലക്കുകെട്ടും അലക്ഷ്യമായും വാഹനമോടിക്കുന്നവരെ തടയാൻ നമ്മുടെ നിയമസംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായി.
കോടികൾ മുടക്കി കാമറകൾ വച്ചതുകൊണ്ടോ പോലീസും മോട്ടോർവാഹനവകുപ്പും നിരത്തിലൂടെ ചീറിപ്പാഞ്ഞതുകൊണ്ടോ മാത്രം കാര്യമില്ല.
നിയമലംഘനങ്ങൾ കൈയോടെ പിടികൂടാൻ കഴിയണം. ഇത്തരക്കാരെ നിരത്തിൽനിന്ന് ഒഴിപ്പിക്കാൻ കഴിയാത്തിടത്തോളം നിരപരാധികളായ മനുഷ്യർ ഇനിയും ഇവിടെ ചിന്നഭിന്നമാക്കപ്പെടുകയും കുടുംബങ്ങൾ അനാഥമാക്കപ്പെടുകയും ചെയ്യും.
സുനിൽ കണ്ണോളി തേലപ്പിള്ളി