വയനാട്ടിലെ മുണ്ടക്കൈചൂരൽമല പ്രദേശങ്ങളിൽ മഹാദുരന്തമുണ്ടായിട്ട് മൂന്നര മാസം കഴിഞ്ഞിട്ടും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മതിയായ ഫണ്ടനുവദിക്കാതെ കേന്ദ്രം വലിയ അപരാധമാണു ചെയ്തിരിക്കുന്നത്. കേന്ദ്ര നിലപാട് ദുരൂഹമാണ്.
രാജ്യത്തിന്റെ പ്രശ്നമെന്ന നിലയിൽ കേന്ദ്രം നേരിട്ടുതന്നെ കൈകാര്യം ചെയ്യാൻ മാത്രം പ്രാധാന്യമുള്ളതാണ് ഈ ദുരന്തം. നിലവിൽ ജനങ്ങളുടെ സഹായത്തോടെ സംസ്ഥാന സർക്കാർതന്നെ ദുരന്തം കൈകാര്യം ചെയ്യുകയാണ്. കേന്ദ്രം മാത്രം ചില്ലിക്കാശു മുടക്കിയിട്ടില്ല. ക്രൂരമായ നിസംഗത തുടരുന്നു.
ദുരന്തപ്രശ്നത്തിന്റെ ഭാരമെല്ലാം സംസ്ഥാനത്തിന്റെ തലയിലിട്ട് മാറിനിൽക്കാൻ രാജ്യം ഭരിക്കുന്നവർക്ക് അവകാശമില്ല. ചെലവു വരുന്ന തുകയിൽ കൂടുതൽ പങ്കും കേന്ദ്രം വഹിച്ചേ പറ്റൂ. മതിയായ കേന്ദ്രഫണ്ട് അനുവദിക്കാതെ വിദ്വേഷരാഷ്ട്രീയം കളിക്കുകയാണോ മോദിയും കൂട്ടരും? എങ്കിൽ അതും കഷ്ടമാണ്, നികൃഷ്ടമാണ്.
കേന്ദ്രത്തിന് മനംമാറ്റം വന്ന് ഫണ്ടനുവദിച്ചുകിട്ടാൻ എത്രനാൾ കാത്തിരിക്കണം?
ഭാസ്കരൻനായർ വിളക്കുമാടം, പാലാ.