ഭൂമി തരംമാറ്റ ഫീസിനത്തിൽ സമാഹരിച്ച 1,510 കോടി രൂപ നെൽകൃഷിയുടെ അഭിവൃദ്ധി ഫണ്ടിലേക്കു നല്കണമെന്ന ഹൈക്കോടതി ഉത്തരവ് നെൽകർഷകരിൽ പ്രതീക്ഷ ഉണർത്തുന്നതാണ്.
നെൽകൃഷി വികസനത്തിൽ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലാണ് 2005 മുതൽ നടക്കുന്ന നെല്ലുസംഭരണം. പക്ഷേ, കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തിന്റെയും ധനവിനിയോഗത്തിന്റെയും ഫലമായ നെല്ലു സർക്കാർ ഏറ്റെടുത്ത് മാസങ്ങളോളം വില കിട്ടാത്തതിനാൽ കർഷകർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സാന്പത്തിക നഷ്ടങ്ങളും നെല്ലുസംഭണം എന്ന കർഷക ക്ഷേമപദ്ധതിയുടെ ശോഭ കെടുത്തിക്കൊണ്ടിരിക്കുന്നു.
കുത്തഴിഞ്ഞ ഈ സാഹചര്യത്തിൽ തരംമാറ്റ ഫീസായ 1,510 കോടി രൂപ നെല്ലുവില യഥാസമയം വിതരണം ചെയ്യത്തക്കവിധം ഒരു സ്ഥിരം റിവോൾവിംഗ് ഫണ്ടായി മാറ്റുന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കണം. അരി വില്ക്കുന്ന ക്രമത്തിന് കിട്ടുന്ന പണം ഈ റിവോൾവിംഗ് ഫണ്ടിലേക്കു തിരിച്ചടച്ചു ഫണ്ട് പുതുക്കിക്കൊടുക്കാമല്ലോ. ഈ ഫണ്ട് വകമാറ്റി ചെലവഴിക്കാതിരിക്കാനുള്ള നിയമപിന്തുണയുമുണ്ടായിരിക്കണം.
തോമസ് പി. നെടുംകുന്നം നെടുമണ്ണി, കോട്ടയം