Letters
ബസിന്‍റെയും മനുഷ്യന്‍റെയും ആയുസ് കുറയ്ക്കുന്ന യാത്രകൾ!
Sunday, September 8, 2024 11:06 PM IST
ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ എം​​​സി റോ​​​ഡി​​​ലൂ​​​ടെ യാ​​​ത്ര ചെ​​​യ്യാ​​​ൻ ഇ​​​ട​​​യാ​​​യി. സാ​​​ധാ​​​ര​​​ണ യാ​​​ത്ര​​​ക​​​ളൊ​​​ക്കെ ട്രെ​​​യി​​​നി​​​ലാ​​​ണു പ​​​തി​​​വ്. പ​​​ക്ഷേ, ഇ​​​ത്ത​​​വ​​​ണ യാ​​​ത്ര കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ആ​​​യി​​​രു​​​ന്നു. പൊ​​​തു​​​വേ തി​​​ര​​​ക്കു​​​ള്ള ബ​​​സു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ, അ​​​ല്പം കാ​​​ത്തി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ എ​​​ത്തി​​​യ സ്വി​​​ഫ്റ്റ് ബ​​​സി​​​ലാ​​​യി​​​രു​​​ന്നു യാ​​​ത്ര. ഓ​​​ർ​​​മ​​വ​​​ച്ച കാ​​​ലം മു​​​ത​​​ൽ യാ​​​ത്ര ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​യാ​​​യി​​​ട്ടും ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും മോ​​​ശ​​​പ്പെ​​​ട്ട യാ​​​ത്ര​​​ക​​​ളി​​​ലൊ​​​ന്നാ​​​യാ​​​ണ് ഇത് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്!

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഒ​​​രി​​​ക്ക​​​ലും ഗ​​​തിപി​​​ടി​​​ക്കാ​​​ത്ത​​​തി​​ന്‍റെ കാ​​​ര​​​ണ​​​വും ഈ ​​​യാ​​​ത്ര​​​യി​​​ൽ​​നി​​​ന്നു മ​​​നസി​​​ലാ​​​യി. ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ്, സ്വി​​​ഫ്റ്റ്, എ​​​സി ലോ ​​​ഫ്ലോ​​​ർ തു​​​ട​​​ങ്ങി​​​യ ബ​​​സു​​​ക​​​ൾ​​​ക്കു ക​​​യ​​​റേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത കു​​​റെ ബ​​​സ് ഡി​​​പ്പോ​​​ക​​​ൾ എം​​​സി റോ​​​ഡി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യു​​​ണ്ട്. 15 വ​​​ർ​​​ഷം ആ​​​യു​​​സു​​​ള്ള ബ​​​സി​​​ന്‍റെ​​​യും 85 കൊ​​​ല്ലം ആ​​​യു​​​സു​​​ള്ള മ​​​നു​​​ഷ്യ​​​ന്‍റെ​​​യും അ​​​ഞ്ചു വ​​​ർ​​​ഷം വീ​​​തം ആ​​​യു​​​സ് ഈ ​​​ഡി​​​പ്പോ​​​ക​​​ളി​​​ൽ ബ​​​സു​​​ക​​​ൾ ക​​​യ​​​റു​​​ന്ന​​​തു മൂ​​​ലം കു​​​റ​​​യു​​​മെ​​​ന്ന് ഇ​​​വി​​​ടെ പ​​​റ​​​യു​​​ന്ന​​​ത് അ​​​നു​​​ഭ​​​വ​​​ത്തി​​​ലൂ​​​ടെ​​​യാണ്.

ച​​​ട​​​യ​​​മം​​​ഗ​​​ലം, കി​​​ളി​​​മാ​​​നൂ​​​ർ, വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് തു​​​ട​​​ങ്ങി​​​യ ഡി​​​പ്പോ​​​ൾ ഇ​​​തി​​​നു​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. ഇ​​​വ​​​യി​​​ൽ കി​​​ളി​​​മാ​​​നൂ​​​ർ ഡി​​​പ്പോ​​​യി​​​ൽ ക​​​യ​​​റി​​​യ ബ​​​സ് മ​​​റി​​​യു​​​മോ എ​​​ന്നുവ​​​രെ യാ​​​ത്ര​​​ക്കാ​​​ർ ഒ​​​ന്ന​​​ട​​​ങ്കം ഭ​​​യ​​​പ്പെ​​​ട്ടു! അ​​​ത്ര ഭീ​​​ക​​​ര​​​മാ​​​ണ് അ​​​വി​​​ട​​​ത്തെ അ​​​വ​​​സ്ഥ. ഈ ​​​ഡി​​​പ്പോ കൂ​​​ടാ​​​തെ കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ അക​​​ലെ കി​​​ട​​​ക്കു​​​ന്ന പ​​​ന്ത​​​ളം പോ​​​ലെ​​​യു​​​ള്ള ഡി​​​പ്പോ​​​ക​​​ളി​​​ൽ ബ​​​സ് ക​​​യ​​​റു​​​ന്ന​​​തു മൂ​​​ലം എ​​​ത്ര രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ഉ​​​ണ്ടാ​​​വു​​​ന്ന​​​ത്?

രാ​​​ത്രി​​​യി​​​ലെ യാ​​​ത്ര​​​യി​​​ൽ ചി​​​ല ഡി​​​പ്പോ​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ങ്കി​​​ലും അ​​​ടൂ​​​ർ പോ​​​ലെ​​​യു​​​ള്ള ഡി​​​പ്പോ​​​ക​​​ളി​​​ൽ ഒ​​​രാ​​​വ​​​ശ്യ​​​വു​​​മി​​​ല്ലാ​​​തെ​​​യാ​​​ണു ക​​​യ​​​റു​​​ന്ന​​​ത്. രാ​​​ത്രി യാ​​​ത്ര​​​ക്കാ​​​രാ​​​യി എം​​സി റോ​​​ഡി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ യാ​​​ത്ര​​​ക്കാ​​​രും ബ​​​സ് ഡി​​​പ്പോ​​​യി​​​ലേ​​​ക്കു ക​​​യ​​​റു​​​ന്ന​​​തു ക​​​ണ്ട് ഓ​​​ടിവ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​യും ഗ​​​ട്ട​​​റു​​​ക​​​ളി​​​ലും ബം​​​പി​​​ലും ക​​​യ​​​റി​​​യി​​​റ​​​ങ്ങി ന​​​ടു​​​വൊ​​​ടി​​​യ​​​ത്ത​​​ക്ക രീ​​​തി​​​യി​​​ൽ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു ക​​​റ​​​ങ്ങി​​​ത്തി​​​രി​​​ഞ്ഞു ബ​​​സ് നി​​​ന്ന​​​ത്!

ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ൾ​​​ക്കു ന​​​ല്ല ഒ​​​രു ബ​​​സ് ബേ ​​​മാ​​​ത്രം നി​​​ർ​​​മി​​​ച്ചാ​​​ൽ ത​​​ന്നെ ന​​​മ്മു​​​ടെ റോ​​​ഡു​​​ക​​​ളി​​​ലെ ട്രാ​​​ഫി​​​ക് കു​​​രു​​​ക്കു​​​ക​​​ളും അ​​​പ​​​ക​​​ട​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ ചെ​​​ല​​​വു​​​ക​​​ളും കു​​​റ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​പ്പോ​​​ൾ എ​​​ത്തി​​​യി​​​ട്ടു​​​ള്ള ഫ്ലി​​​ക്സ് ബ​​​സു​​​ക​​​ൾ അ​​​ധി​​​കം വൈ​​​കാ​​​തെ കേ​​​ര​​​ള​​​ത്തി​​​ലു​​​മെ​​​ത്തും. ഈ ​​​പോ​​​ക്കു പോ​​​യാ​​​ൽ അ​​​തോ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു തീ​​​രു​​​മാ​​​ന​​​മാ​​​വും!

ജോ​​​സ് കെ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, കു​​​ള​​​ന​​​ട പ​​​ന്ത​​​ളം