Letters
തോ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് എ​​​​ന്നാ​​​​ണു ബോ​​​​ധോ​​​​ദ​​​​യം ഉ​​​​ണ്ടാ​​​​കു​​​​ക
തോ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് എ​​​​ന്നാ​​​​ണു ബോ​​​​ധോ​​​​ദ​​​​യം ഉ​​​​ണ്ടാ​​​​കു​​​​ക
Thursday, July 25, 2024 1:01 AM IST
1963ൽ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ ​പ്ര​​​​​സി​​​​​ഡ​​​​ന്‍റ് കെ​​​​​ന്ന​​​​​ഡി അ​​​​​ക്ര​​​​​മി​​​​​യു​​​​​ടെ വെ​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​​​​ച്ച​​​​​ത് ലോ​​​​​ക​​​​​രെ ഞെ​​​​​ട്ടി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്പോ​​​​​ഴി​​​​​താ വീ​​​​​ണ്ടും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന മു​​​​​ൻ​ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​പ് വെ​​​​​ടി​​​​​യു​​​​​ണ്ട​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ത​​​​​ല​​​​​നാ​​​​​രി​​​​​ഴ​​​​​യ്ക്കാണ് ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടത്.

വെ​​​​ടി​​​​വ​​​​യ്പി​​​​ൽ നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​യ നി​​​​ര​​​​വ​​​​ധി ആ​​​​​ളു​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ അ​​​​​വി​​​​​ടെ ഇ​​​​​ട​​​​​യ്ക്കി​​​​​ടെ ഉ​​​​ണ്ടാ​​​​കു​​​​ന്നു. മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളും ഇ​​​​​ര​​​​​യാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ആ​​​​ർ​​​​ക്കും തോ​​​​ക്കെ​​​​ടു​​​​ത്തു പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്.

ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ പ​​​​​ല മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും ഉ​​​​​ന്ന​​​​​തി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക, തോ​​​​​ക്കു​​​​​കൊ​​​​​ണ്ടു​​​​​ള്ള ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ക​​​​​ളി​​​​​ക്കു ത​​​​​ട​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​കൊ​​​​ണ്ടേ​​​​യി​​​​രി​​​​ക്കും. തോ​​​​ക്ക് ലോ​​​​ബി​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ ത​​​​ന്നെ അ​​​​തി​​​​ന് ഇ​​​​ര​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ന്ന​​​​ത് മാ​​​​റി ചി​​​​ന്തി​​​​ക്കാ​​​​ൻ പ്രേ​​​​ര​​​​ക​​​​മാ​​​​കു​​​​മോ?

സി.​​​​സി. മ​​​​​ത്താ​​​​​യി, മാ​​​​​റാ​​​​​ട്ടു​​​​​ക​​​​​ളം ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി