• Logo

Allied Publications

Europe
ഫാ. ​എ​ബി​ൻ നീ​റു​വേ​ലി​ലി​ന് യാ​ത്ര​യ​യ​പ്പും ഫാ. ​എ​ൽ​വി​സ് ജോ​സ് കൊ​ച്ചേ​രി​ക്ക് സ്വീ​ക​ര​ണ​വും
Share
ബെ​ഡ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്ര​മാ​യു​ള്ള സെ​ന്‍റ് അ​ൽ​ഫോ​ൻ​സ മി​ഷ​നി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ക​മ്യൂ​ണി​റ്റി​യെ മി​ഷ​ൻ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ക്കു​ക​യും ചെ​യ്ത ഫാ. ​എ​ബി​ൻ നീ​റു​വേ​ലി​ൽ സ്ഥ​ലം മാ​റി പോ​കു​ന്ന വേ​ള​യി​ൽ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കുന്നു.

ഇ​തോ​ടൊ​പ്പം ബെ​ഡ്‌​ഫോ​ർ​ഡ്‌ സെന്‍റ് അ​ൽ​ഫോ​ൻ​സ മി​ഷ​നി​ൽ ഇ​ട​വ​ക വി​കാ​രി​യാ​യി ചാ​ർ​ജ് എ​ടു​ക്കു​ന്ന ഫാ. ​എ​ൽ​വി​സ് ജോ​സ് കോ​ച്ചേ​രി എംസിബിഎസിനു ​ഊ​ഷ്‌​മ​ള സ്വീ​ക​ര​ണം ഒ​രു​ക്കു​ന്ന​തു​മാ​ണ്.

ഫാ. ​എ​ൽ​വി​സ് കോ​ച്ചേ​രി എംസിബിഎസ് നി​ല​വി​ൽ എ​പ്പാ​ർ​ക്കി​യ​ൽ മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും ലെ​സ്റ്റ​ർ റീ​ജിണൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ്. എ​ൽ​വി​സ് അ​ച്ച​ൻ കെ​റ്റ​റിംഗ് ആ​ൻ​ഡ് നോ​ർ​ത്താം​പ്ട​ൺ മി​ഷ​നു​ക​ളി​ൽ അ​ജ​പാ​ല​ന ശു​ശ്രൂഷ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഫാ. ​എ​ബി​ൻ, പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും വി​ൻ​സ​ൻ​ഷ്യ​ൽ സ​ഭാം​ഗ​വു​മാ​ണ്. കെ​റ്റ​റിം​ഗ്‌ ആ​ൻ​ഡ് നോ​ർ​ത്താം​പ്ട​ൺ മി​ഷ​ന്‍റെ അ​ജ​പാ​ല​ന ശു​ശ്രു​ഷ ഫാ. എ​ബി​ൻ ഏ​റ്റെ​ടു​ക്കും. മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫാ. എ​ബി​നെ സ​ഹാ​യി​ച്ചി​രു​ന്ന ഫാ. ​ജോ​ബി​ൻ കൊ​ശാ​ക്ക​ലും എ​ബി​ൻ അ​ച്ച​നോ​ടൊ​പ്പം ബെ​ഡ്ഫോ​ർ​ഡി​ൽ നി​ന്നും​മാ​റു​ക​യാ​ണ്.

സ​ഭ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന പു​തി​യ ദൗ​ത്യം ഇ​രു​വൈ​ദി​ക​രും ഉ​ട​നെ ഏ​റ്റെ​ടു​ക്കും. എ​ബി​ൻ അ​ച്ചന്‍റെ​യും ജോ​ബി​ൻ അ​ച്ച​ന്‍റെയും സ്ഥ​ലം മാ​റ്റം മി​ഷ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ന​ഷ്‌​ട​മാ​ണെ​ന്നും അ​വ​രു​ടെ പു​തി​യ ദൗ​ത്യ​ത്തി​ൽ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും നേ​രു​ന്ന​താ​യും ​പ​ള്ളി​ക്ക​മ്മി​റ്റി അ​റി​യി​ച്ചു.

​ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 22) വൈ​കു​ന്നേ​രം അഞ്ചിന് ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്കു ശേ​ഷം 6.30ന് ​പാ​രി​ഷ് ഹാ​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ​ സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്തും. സ്‌​നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

ഫാ. ​എ​ബി​ൻ നീ​റു​വേ​ലി​ലി​ന് യാ​ത്ര​യ​യ​പ്പും ഫാ. ​എ​ൽ​വി​സ് ജോ​സ് കൊ​ച്ചേ​രി​ക്ക് സ്വീ​ക​ര​ണ​വും.
ബെ​ഡ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്ര​മാ​യു​ള്ള സെ​ന്‍റ് അ​ൽ​ഫോ​ൻ​സ മി​ഷ​നി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ
സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ൻ വെ​ർ​ത്തിം​ഗ് ഉ​ദ്ഘാ​ട​നം ന​ട​ത്തി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്.
വെ​ർ​ത്തിം​ഗ്: സീ​റോ​മ​ല​ബാ​ർ സ​ഭ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലെ വെ​ർ​ത്തിം​ഗി​ലെ സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ന്‍റെ ഉ​ദ്ഘാ​ട
കൊളോണില്‍ വീണ്ടും സ്ഫോടനം.
ബെ​ര്‍​ലി​ന്‍: കൊ​ളോ​ണ്‍ സി​റ്റി സെ​ന്‍റ​റി​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം.
ബ്രി​സ്റ്റോ​ള്‍ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന നി​മി​ഷം; പു​തി​യ ദേ​വാ​ല​യ കൂ​ദാ​ശ ന​ട​ത്തി.
ല​ണ്ട​ൻ: യു​കെ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണ്.
മ​ല്ലൂ​സ് ഗ്യോ​ട്ടിം​ഗ​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ഗ്യോ​ട്ടിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ നീ​ഡ​ര്‍​സാ​ക്സ​ണ്‍ സം​സ്ഥാ​ന​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി ന​ഗ​ര​മാ​യ ഗ്യോ​ട്ടിം​ഗ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ