• Logo

Allied Publications

Europe
സ്വീ​ഡ​നി​ല്‍ എം ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു; യൂ​റോ​പ്പി​ല്‍ ജാ​ഗ്ര​ത
Share
സ്റ്റോ​ക്ക്ഹോം: എം ​പോ​ക്സി​ന്‍റെ (മ​ങ്കി പോ​ക്സ് ) അ​തീ​വ ഗു​രു​ത​ര​മാ​യ വ​ക​ഭേ​ദം സ്വീ​ഡ​നി​ല്‍ സ്ഥി​രീ​ക​രി​ച്ച​തോ​ടെ യൂ​റോ​പ്പി​ല്‍ ആ​ക​മാ​നം ജാ​ഗ്ര​ത. സ്വീ​ഡ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹി​ക​കാ​ര്യ വ​കു​പ്പു മ​ന്ത്രി ജേ​ക്ക​ബ് ഫോ​ഴ്സ്മെ​ഡാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി അ​റി​യി​ച്ച​ത്.

എം​പോ​ക്സ് യൂ​റോ​പ്യ​ന്‍ വ​ന്‍​ക​ര​യ്ക്കു ഭീ​ഷ​ണി​യാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ആ​ഫ്രി​ക്ക​യി​ലെ എം​പോ​ക്സ് ബാ​ധി​ത​മാ​യ മേ​ഖ​ല നേ​ര​ത്തെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്ന സ്വീ​ഡ​ൻ പൗ​ര​നാ​ണ് രോ​ഗ​ബാ​ധ​യേ​റ്റ​ത്. ഇ​യാ​ൾ​ക്ക് ചി​കി​ത്സ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ഫ്രി​ക്ക​യി​ലെ എം ​പോ​ക്സ് വ്യാ​പ​നം വ​ലി​യ ഭീ​ഷ​ണി​യാ​യ​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ​ദി​വ​സം ആ​ഗോ​ള​ത​ല​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പൊ​തു​ജ​നാ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എം ​പോ​ക്സ് എ​ന്നാ​ൽ...

മ​ങ്കി പോ​ക്സ് എ​ന്ന​തി​ന്‍റെ മ​റ്റൊ​രു പേ​രാ​ണ് എം ​പോ​ക്സ്. 1980ൽ ​ലോ​ക​മെ​ന്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എം​പോ​ക്സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ​ക്കു സാ​ദൃ​ശ്യ​മു​ണ്ട്. വ​സൂ​രി​ക്കു സ​മാ​ന​മാ​യ ശാ​രീ​രി​ക അ​വ​സ്ഥ രോ​ഗി​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ന​ടു​വേ​ദ​ന, പേ​ശീ​വേ​ദ​ന, ഊ​ർ​ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണു പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. പ​നി വ​ന്ന് 13 ദി​വ​സ​ത്തി​നു​ള്ളി​ൽ ദേ​ഹ​ത്ത് കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ കു​മി​ള​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​തി​നു പു​റ​മെ കൈ​പ്പ​ത്തി, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും.
കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​രി​ൽ രോ​ഗം പെ​ട്ടെ​ന്ന് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.