• Logo

Allied Publications

Europe
വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ കൂ​ടു​ത​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ യു​ക്മ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു
Share
ല​ണ്ട​ൻ: വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ യു​ക്മ​യും യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ൽ സ​ഹ​ക​രി​ക്കു​വാ​ൻ കൂ​ടു​ത​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ രം​ഗ​ത്ത്.

ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണി​ലെ സ​ർ​ഗം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, സ്റ്റി​വ​നേ​ജ് ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ൽ യു​ക്മ​യു​മാ​യി സ​ഹ​ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. സ​ർ​ഗം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ൻ, ട്ര​ഷ​റ​ർ ജെ​യിം​സ് മു​ണ്ടാ​ട്ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​ഘ​ട​ന​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നം യു​ക്മ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്.

സ​ർ​ഗം മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​റി​യി​ച്ചു. യു​ക്മ​യു​ടെ​യും യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

വ​യ​നാ​ട് ദു​ര​ന്ത​ത്തിന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു കൊ​ണ്ട് ഫ​ണ്ട് ശേ​ഖ​ര​ണം ദേ​ശീ​യ ത​ല​ത്തി​ൽ ഏ​കോ​പി​പ്പി​ക്കു​വാ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് വ​യ​നാ​ട് സ്വ​ദേ​ശി​നി​യും യു​ക്മ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സെ​ലീ​ന സ​ജീ​വ്, വ​യ​നാ​ടു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള യു​ക്മ​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളും യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജെ​യ്സ​ൻ ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​രെ​യാ​ണ്.

ദു​ര​ന്ത​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് യു​ക്മ​യും യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യു​ക്മ ദേ​ശീ​യ സ​മി​തി യോ​ഗം​ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ട് പോ​കു​വാ​നും യു​ക്മ​യ്ക്ക് പു​റ​ത്തു​ള്ള സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഈ ​ചാ​രി​റ്റി ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ൽ സ​ഹ​ക​രി​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രോ​രു​ത്ത​ർ​ക്കും ന​ൽ​കാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി തു​ക ഇ​തി​നാ​യി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ ന​ൽ​കി ഈ ​മ​ഹ​ത്താ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് യു​ക്മ ദേ​ശീ​യ സ​മി​തി​ക്കു വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.