• Logo

Allied Publications

Europe
ഒ​ന്പ​ത് മാ​സം വേ​ണ്ട; ജ​ർ​മ​ൻ വീ​സ ഇ​നി ര​ണ്ടാ​ഴ്ച​യി​ൽ
Share
ബ​ർ​ലി​ൻ: വീ​സ പ്രോ​സ​സിം​ഗ് സ​മ​യ​ത്തി​ൽ മാ​റ്റ​വു​മാ​യി ജ​ർ​മ​നി. ഇ​ന്ത്യ​ൻ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​സ പ്രോ​സ​സിം​ഗ് സ​മ​യ​മാ​ണ് ജ​ർ​മ​ൻ സ​ർ​ക്കാ​ർ ഒ​ന്പ​ത് മാ​സത്തിൽ നിന്ന് ര​ണ്ടാ​ഴ്ച​യായി കു​റ​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സു​ക​ൾ​ക്കുമായിയാണ് പുതിയ തീരുമാനം. കൂ​ടാ​തെ ജ​ർ​മ​നി​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ സ്പെ​ഷ്യ​ലി​സ്റ്റു​ക​ളെ കാ​ല​താ​മ​സം കൂ​ടാ​തെ രാ​ജ്യ​ത്തേ​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​നും പു​തി​യ മാ​റ്റം സ​ഹാ​യി​ക്കും.

ജ​ർ​മ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് 2023ൽ 5,70,000 ​ഒ​ഴി​വു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​കു​റ​വ് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​ടി​യ​ന്തി​ര​മാ​യി പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ണ്ട്.

വേ​ഗ​ത്തി​ലു​ള്ള വീ​സ പ്രോ​സ​സിംഗ്, തൊ​ഴി​ലാ​ളി​ക​ളെ ജ​ർ​മ​നി​യി​ലേ​ക്ക് വ​രാ​നും നി​ല​വി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പു​ന​രു​ജീ​വി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും. ഫെ​ഡ​റ​ൽ ഫോ​റി​ൻ ഓ​ഫി​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, 2024 ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ർ​മ​നി 80,000 വീ​സ​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.

ഈ ​കാ​ല​യ​ള​വി​ലെ വീ​സ​ക​ളു​ടെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.