• Logo

Allied Publications

Europe
ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷം 21ന്
Share
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ബ​ല സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ബി​എം​എ) ഓ​ണ​ഘോ​ഷ പ​രി​പാ​ടി ഈ ​മാ​സം 21ന് ​വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കും.

ടി​വി താ​രം ല​ക്ഷ്മി ന​ക്ഷ​ത്ര പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബോ​ൾ​ട്ട​നി​ലെ ഇ​ന്ത്യ​ൻ​സ് സ്പോ​ർ​ട്സ് ക്ല​ബ്‌ ഹാ​ൾ അ​തി​ഗം​ഭീ​ര​മാ​യി കൊ​ണ്ടാ​ടു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി ഒ​രു​ങ്ങി ക​ഴി​ഞ്ഞു.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ​രി​പാ​ടി​യു​ടെ സ​മ​യ​ക്ര​മം. അ​തി​വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ബി​എം​എ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ൾ, തി​രു​വാ​തി​ര, ബി​എം​എ നൃ​ത്ത ക്ലാ​സി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ നൃ​ത്ത അ​ര​ങ്ങേ​റ്റം, നി​ര​വ​ധി ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടേ​യും കാ​ഴ്ച​ക്കാ​രു​ടെ​യും ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തു​ന്ന വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ർ​പ്പു​വി​ളി​ക​ളു​ടെ ആ​ര​വ​ത്തോ​ടെ "മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്ന​ള്ള​ത്തും വി​ഭ​വ സ​മൃ​ദ്ധ​മാ​യ പൊ​ന്നോ​ണ​സ​ദ്യ​യും ഗൃ​ഹാ​തു​ര​ത്വം പ​ക​രു​ന്ന ഓ​ർ​മ​ക്കൂ​ട്ടു​ക​ളാ​കും.

ബി​എം​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ണ്ടാ​ടു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വേ​ദി​യു​ടെ വി​ലാ​സം: Bolton Indians Sports Club, Darcy Lever, BL3 1SD.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.