• Logo

Allied Publications

Europe
റ​ഷ്യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന്ദീ​പ് ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് നോ​ര്‍​ക്ക ന​ട​പ​ടി തു​ട​ങ്ങി
Share
തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​നൊ​പ്പം യു​ദ്ധം ചെ​യ്യ​വേ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട തൃ​ശൂ​ര്‍ മു​കു​ന്ദ​പു​രം നാ​യ​ര​ങ്ങാ​ടി കാ​ഞ്ഞി​ല്‍ വീ​ട്ടി​ല്‍ സ​ന്ദീ​പ് ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടി​യ​താ​യി നോ​ര്‍​ക്ക സി​ഇ​ഒ അ​ജി​ത് കോ​ള​ശേ​രി അ​റി​യി​ച്ചു. സ​ന്ദീ​പി​ന്‍റെ മ​ര​ണം റ​ഷ്യ​ന്‍ അ​ധി​കൃ​ത​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

നി​ല​വി​ല്‍ റ​ഷ്യ​യി​ലെ റ​സ്‌​തോ​ഫി​ലാ​ണ് സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹ​മു​ള്ള​താ​യി ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹം എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് റ​ഷ്യ​ന്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ക​യാ​ണ്.

റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന തൃ​ശൂ​ര്‍ കൊ​ട​ക​ര ക​ന​ക​മ​ല കാ​ട്ടു​ക​ല​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷ് കാ​ട്ടു​ങ്ങ​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (40), കൊ​ല്ലം മേ​യ​ന്നൂ​ര്‍ ക​ണ്ണം​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ സി​ബി സൂ​സ​മ്മ ബാ​ബു (27), എ​റ​ണാ​കു​ളം കു​റ​മ്പാ​ശേ​രി റെ​നി​ന്‍ പു​ന്ന​യ്ക്ക​ല്‍ തോ​മ​സ് (43) എ​ന്നി​വ​രെ തി​രി​കെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും റ​ഷ്യ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടി​യ​താ​യും അ​ജി​ത് കോ​ള​ശേ​രി പ​റ​ഞ്ഞു.

ഇ​വ​രെ തി​രി​കെ എ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നു പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.