• Logo

Allied Publications

Europe
മ​ത​വും സം​സ്കാ​ര​വും അ​ക്ര​മ​ത്തി​ലേ​ക്ക​ല്ല, സാ​ഹോ​ദ​ര്യ​ത്തി​ലേ​ക്കു ന​യി​ക്ക​ണം: മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ​സി​റ്റി: മ​ത​ങ്ങ​ൾ അ​ക്ര​മ​ങ്ങ​ൾ​ക്കും അ​നീ​തി​ക്കും ആ​ഹ്വാ​നം ചെ​യ്യു​ന്നി​ല്ലെ​ന്നും സ​മാ​ധാ​ന​വും സ​ഹ​വ​ർ​ത്തി​ത്ത​വു​മു​ള്ള സാ​മൂ​ഹ്യ​വ്യ​വ​സ്ഥി​തി കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ഏ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.

മ​ത​ങ്ങ​ളെ അ​ധി​കാ​ര​ത്തി​നും രാ​ഷ്‌​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു തെ​റ്റാ​ണെ​ന്നും ഇ​റ്റ​ലി​യി​ലെ അ​ഫ്‌​ഗാ​ൻ സ​മൂ​ഹ​ത്തി​ന് ബു​ധ​നാ​ഴ്ച വ​ത്തി​ക്കാ​നി​ൽ അ​നു​വ​ദി​ച്ച കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ഐ​ക്യ​ത്തി​ലും സ​ഹ​ക​ര​ണ​മ​നോ​ഭാ​വ​ത്തി​ലും ജീ​വി​ക്കാ​നും അ​തി​നാ​യി പ​രി​ശ്ര​മി​ക്കാ​നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്‌​തു.

മ​ത​വും വം​ശീ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും സൗ​ഹൃ​ദ​ത്തി​ൽ ജീ​വി​ക്കു​ന്ന ഒ​രു സാ​മൂ​ഹ്യ​സ്ഥി​തി വ​ള​ർ​ത്തി​യെ​ടു​ക്കാ​നും അ​ഫ്‌​ഗാ​ൻ പ്ര​വാ​സി​ക​ളെ മാ​ർ​പാ​പ്പ ഉ​ദ്ബോ​ധി​പ്പി​ച്ചു.

നി​ര​വ​ധി​യാ​യ യു​ദ്ധ​ങ്ങ​ളും സാ​യു​ധ​സം​ഘ​ർ​ഷ​ങ്ങ​ളും മൂ​ലം നി​ര​വ​ധി അ​ഫ്‌​ഗാ​ൻ പൗ​ര​ന്മാ​ർ​ക്ക് സ്വ​രാ​ജ്യം വി​ട്ടു​പോ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന​ത് താ​ൻ അ​റി​യു​ന്നു​ണ്ടെ​ന്നും ഇ​റ്റ​ലി​യി​ലെ​ത്തി​യ ചി​ല അ​ഫ്‌​ഗാ​ൻ കു​ടും​ബ​ങ്ങ​ളെ താ​ൻ നേ​രി​ൽ ക​ണ്ടു​മു​ട്ടി​യി​ട്ടു​ണ്ടെ​ന്നും മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​യും പാ​ക്കി​സ്ഥാ​നി​ലെ​യും പൊ​തു​സ​മൂ​ഹം ത​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളി​ലും സം​സ്കാ​ര​ത്തി​ലും അ​ഭി​മാ​നി​ക്കു​ന്ന വി​വി​ധ ജ​ന​ത​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​ന്നാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ഏ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ മാ​നി​ക്കു​ന്ന ഒ​രു സ്ഥി​തി​യാ​ണ് അ​വി​ടെ ഉ​ണ്ടാ​കേ​ണ്ട​തെ​ന്നു പ​റ​ഞ്ഞ മാ​ർ​പാ​പ്പ, എ​ന്നാ​ൽ പ​ല​പ്പോ​ഴും ഈ ​രാ​ജ്യ​ങ്ങ​ളി​ൽ വൈ​വി​ധ്യം വി​വേ​ച​ന​ങ്ങ​ൾ​ക്കും അ​വ​ഗ​ണ​ന​യ്ക്കും ചി​ല​പ്പോ​ഴെ​ങ്കി​ലും പീ​ഡ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി മാ​റു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.