• Logo

Allied Publications

Europe
വയനാടിന് ആശ്വാസമേകാൻ; സ​മീ​ക്ഷ​ വ​ടം​വ​ലി മ​ത്സ​രം മാ​ഞ്ച​സ്റ്റ​റി​ല്‍ സെപ്റ്റംബർ ഏഴിന്
Share
ല​ണ്ട​ൻ: കാ​ല്‍​പ​ന്തു​ക​ളി​യു​ടെ അ​ങ്ക​ത്ത​ട്ട് ക​മ്പ​വ​ലി​യു​ടെ ലോ​ക​വേ​ദി​യാ​കു​ന്നു. സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് അ​ടു​ത്ത മാ​സം ഏ​ഴി​ന് മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ക്കും. വി​ത​ൻ​ഷോ​വ് പാ​ർ​ക്ക് അ​ത്‌​ല​റ്റി​ക് സെ​ന്‍റ​റാ​ണ് മ​ത്സ​ര​വേ​ദി.

സ​മീ​ക്ഷ​യ്ക്കൊ​പ്പം വ​യ​നാ​ടി​നാ​യി വ​ടം​വ​ലി​ക്കാം എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​പ്ത​വാ​ക്യം. മ​ത്സ​ര​ത്തി​ന്‍റെ ലാ​ഭ​വി​ഹി​തം വ​യ​നാ​ടി​നാ​യി മാ​റ്റി​വ​യ്ക്കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം. ആ​ശ്ര​യ​മ​റ്റ ഒ​രു കു​ടും​ബ​ത്തി​ന് വീ​ടു​വ​ച്ചു​ന​ൽ​കു​ന്ന​തി​നാ​യു​ള്ള ധ​ന​സ​മാ​ഹാ​ര​ണ​ത്തി​ലേ​ക്ക് ഈ ​തു​ക നീ​ക്കി​വ​യ്ക്കും.

യു​കെ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​രു​പ​ത് ടീ​മു​ക​ള്‍ ടൂ​ർ​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ള്‍​ക്ക് 1,501 പൗ​ണ്ടാ​ണ് സ​മ്മാ​ന​ത്തു​ക. 751 പൗ​ണ്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്ക് 501 പൗ​ണ്ടും 251 പൗ​ണ്ടും ന​ല്‍​കും.

അ​ഞ്ച് മു​ത​ല്‍ എ​ട്ട് സ്ഥാ​നം വ​രെ​യു​ള്ള​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 101 പൗ​ണ്ടാ​ണ് സ​മ്മാ​നം. ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് 101 പൗ​ണ്ടും മി​ക​ച്ച വ​ടം​വ​ലി​ക്കാ​ര​ന് 51 പൗ​ണ്ട് ന​ല്‍​കും. ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​ന​ത്തു​ക​യ്ക്ക് പു​റ​മെ ട്രോ​ഫി​യും കൈ​മാ​റും. ലോ​ക​നി​ല​വ​ര​ത്തി​ലു​ള്ള കോ​ർ​ട്ടാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ലാ​സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും. മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ സ്റ്റാ​ളു​ക​ളി​ല്‍ നി​ന്നും കേ​ര​ളീ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും.

ലൈ​ഫ് ലൈ​ൻ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​വ്വീ​സ്, ഡെ​യ്‍​ലി ഡി​ലൈ​റ്റ്, ഏ​ലൂ​ർ ക​ൺ​സ​ല്‍​ട്ട​ൻ​സി, ആ​ദി​സ് എ​ച്ച്ആ​ർ ആ​ന്‍റ് എ​ക്കൌ​ണ്ട​ൻ​സി സൊ​ലൂ​ഷ​ൻ​സ്, ലെ​ജ​ന്‍റ്സോ​ളി​സി​റ്റേ​ഴ്സ് എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്രാ​യോ​ജ​ക​ർ.

മ​ത്സ​ര​ത്തി​നാ​യു​ള്ള​ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ല്‍ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി​ജു സൈ​മ​ൺ (+44 7886410604), അ​ര​വി​ന്ദ് സ​തീ​ഷ് (+44 7442 665240) എ​ന്നി​വ​രെ വി​ളി​ക്കാം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.