മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ മ​നു​ഷ്യ​രെ​പ്പോ​ലെ ചി​ല​രോ?
അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​ക്കു​റി​ച്ചു വ്യാ​പ​ക​മാ​യി വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്, അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം വാ​ർ​ത്ത​ക​ളു​ടെ​യൊ​ന്നും സ​ത്യാ​വ​സ്ഥ തെ​ളി​യി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ, മ​നു​ഷ്യ​രെ​പ്പോ​ലെ ജീ​വി​ക്കു​ന്ന അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ണ്ടെ​ന്നാ​ണു പു​തി​യ ചി​ല അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ. ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ഹ്യൂ​മ​ൻ ഫ്‌​ള​റി​ഷിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ഗ​മ​ന​ത്തി​ൽ ഗ​വേ​ഷ​ക​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്.

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​ക്കു​റി​ച്ച് ആ​രും അ​മ്പ​ര​ക്കു​ന്ന ചി​ല സാ​ധ്യ​ത​ക​ൾ ഗ​വേ​ഷ​ക​ർ‌ വ്യ​ക്ത​മാ​ക്കു​ന്നു. ഭൂ​മി​ക്ക​ടി​യി​ൽ അ​ല്ലെ​ങ്കി​ൽ ച​ന്ദ്ര​നു​ള്ളി​ലെ ഒ​രു അ​ടി​ത്ത​റ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന സാ​ധ്യ​ത​യാ​ണ് അ​വ​ർ പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ടിം ​ലോ​മാ​സും ബ്ര​ണ്ട​ൻ കേ​സും മൊ​ണ്ടാ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മൈ​ക്ക​ൽ പോ​ളു​മാ​ണു ഗ​വേ​ഷ​ക​സം​ഘ​ത്തി​ലെ പ്ര​മു​ഖ​ർ.

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ​ക്ക് ക്ഷേ​ത്ര​വും

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ അ​ല്ലെ​ങ്കി​ൽ അ​ൺ ഐ​ഡ​ന്‍റി​ഫൈ​ഡ് അ​നോ​മ​ല​സ് ഫി​നോ​മെ​ന (യു​എ​പി) ഭൂ​മി​യി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​റ​ന്ന അ​ന്വേ​ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണു പ​ഠ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. "ക്രി​പ്‌​റ്റോ ടെ​റ​സ്‌​ട്രി​യ​ൽ​സ്' എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഒ​രു​ത​രം ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പു​സാ​ധ്യ​ത​യെ​ക്കു​റി​ച്ചും ഗ​വേ​ഷ​ക​ർ പ​ഠി​ക്കു​ന്നു​ണ്ട്. ക്രി​പ്‌​റ്റോ ടെ​റ​സ്‌​ട്രി​യ​ലു​ക​ൾ കു​റ​ഞ്ഞ​ത് നാ​ലു രൂ​പ​ങ്ങ​ളി​ലെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്നു​ള്ള നി​ഗ​മ​ന​വും ഗ​വേ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു.

ഹോ​മി​നി​ഡു​ക​ൾ അ​ല്ലെ​ങ്കി​ൽ തെ​റോ​പോ​ഡ് ക്രി​പ്‌​റ്റോ ടെ​റ​സ്‌​ട്രി​യ​ൽ​സ്, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു പ​രി​ണ​മി​ച്ച ഭൗ​മ​ജീ​വി​ക​ൾ ആ‍​യി​രി​ക്കാ​മെ​ന്നും ഒ​രു പ​ക്ഷേ കു​ര​ങ്ങി​നെ​പ്പോ​ലെ​യു​ള്ള ഹോ​മി​നി​ഡു​ക​ൾ അ​ല്ലെ​ങ്കി​ൽ ബു​ദ്ധി​മാ​നാ​യ ദി​നോ​സ​റു​ക​ളു​ടെ പി​ൻ​ഗാ​മി​ക​ൾ ഇ​വ​രാ​കാ​മെ​ന്നും പ​ഠ​നം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മ​റ്റു നി​ഗ​മ​ന​ങ്ങ​ളാ​ണ്.

ഈ ​വാ​ർ​ത്ത പ​ര​ക്കു​ന്പോ​ഴാ​ണ് അ​ടു​ത്തി​ടെ ത​മി​ഴ്നാ​ട്ടി​ൽ അ​ന്യ​ഗ്ര​ഹ ജീ​വി​ക്കാ​യി ക്ഷേ​ത്രം നി​ർ​മി​ച്ച വാ​ർ​ത്ത​യും ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്. "സി​ദ്ധ​ർ ഭ​കി​യ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​ക​നാ​ഥ​നാ​ണ് അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ​ക്കാ​യി ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ച​ത്. ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​നു​മു​ന്പ്, അ​ന്യ​ഗ്ര​ഹ ദൈ​വു​മാ​യി സം​സാ​രി​ച്ചെ​ന്നും ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ വാ​ദം. സേ​ലം ജി​ല്ല​യി​ലെ മ​ല്ല​മു​പ്പ​ട്ടി ഗ്രാ​മ​ത്തി​ലാ​ണ് ഈ ​വി​വാ​ദ ക്ഷേ​ത്രം.

പി.​ടി. ബി​നു