ഗൾഫ്കാരന്റെ ഭാര്യ
രാമപുരം മണി
പേജ്: 46 വില: ₹80
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
ദൈനംദിന ജീവിതത്തിൽ നടക്കാവുന്ന സംഭവങ്ങളെ കോർത്തിണക്കിയ ഏതാനും മിനിക്കഥകൾ. ചിലതൊക്കെ ചിന്തിപ്പിക്കും... അന്പരപ്പിക്കുന്ന ട്വിസ്റ്റോ ക്ലൈമാക്സോ അല്ല സംഭവങ്ങളുടെ സാധാരണത്വവും സാഹചര്യവുമാണ് ഇവയിൽ പ്രകടമാകുന്നത്.
മുഖമില്ലാത്തവരുടെ മുഖം
ബേബിച്ചൻ
ഏർത്തയിൽ
പേജ്: 160 വില: ₹230
റാണി മരിയ ഫൗണ്ടേഷൻ
ഫോൺ: 9447600580
അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട, വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം അഭ്രപാളിയിലാക്കിയ ഫേസ് ഒാഫ് ദ ഫേസ്ലെസ് എന്ന സിനിമ രൂപപ്പെട്ടതിന്റെ കഥയാണ് ഈ പുസ്തകം. സിനിമയുമായി പല രീതിയിൽ സഹകരിച്ചവർ, കഷ്ടപ്പെട്ടവർ, നേടിയ ഗംഭീരവിജയം ഇവയൊക്കെ സിനിമയുടെ അണിയറക്കാരൻകൂടിയായിരുന്ന ഗ്രന്ഥകാരൻ വിവരിക്കുന്നു.
അപരിചിതരെ സ്നേഹിതരാക്കിയ നല്ലയിടയൻ
മാണി പയസ്
പേജ്: 312 വില: ₹275
ധർമാരാം പബ്ലിക്കേഷൻ,
ബംഗളൂരു
ജഗദൽപുർ രൂപതയുടെ പ്രഥമ മെത്രാൻ മാർ പൗളിനോസ് ജീരകത്തിന്റെ ജീവിതം, ദർശനം, സഹനം ഇവയൊക്കെ ഒരു നോവൽ പോലെ വിവരിക്കുന്ന ഗ്രന്ഥം. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ അടിമുടി മാറ്റാൻ നേതൃത്വം നൽകിയ മനുഷ്യസ്നേഹിയുടെ ജീവിതം അടുത്തറിയാം.
ശരീരം നമ്മോടു സംസാരിക്കുന്നത്
ക്രിസ്റ്റഫർ
കോട്ടയ്ക്കൽ
പേജ്: 88 വില: ₹110
ചിത്രരശ്മി ബുക്സ്,
മലപ്പുറം
ഫോൺ: 9061437123
പത്തു ചെറുകഥകളുടെ സമാഹാരം. നിരീക്ഷണപാടവവും ആത്മാർഥതയും പുലർത്തുന്ന ഒരു എഴുത്തുകാരനെ ഈ കഥകളിൽ കണ്ടുമുട്ടാം. തന്റെതന്നെ ജീവിത പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും അടരടയാളങ്ങളും ഈ വരികളിൽ മറഞ്ഞിരിപ്പുണ്ട്.
ഉദയം പേരൂർ സൂനഹദോസിന്റെ കാനോനകൾ
ആധുനിക മലയാള ഭാഷാന്തരണം
ഡോ. പ്രീമൂസ്
പെരിഞ്ചേരി
പേജ്: 270 വില: ₹ 360
ഡിസി ബുക്സ്
മലയാള ഭാഷയിൽ എഴുതപ്പെട്ട ഏറ്റവും പഴയ ഗദ്യമാതൃകയായ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളുടെ ആധുനിക മലയാളത്തിലേക്കുള്ള "ഭാഷാന്തരം'. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഒരു നാഴികക്കല്ല്. മലയാള ഭാഷാ ചരിത്രവും കേരള ക്രൈസ്തവ സഭാ ചരിത്രവും പഠിക്കുന്നവർക്ക് അനുപേക്ഷണീയമായ സഹായകഗ്രന്ഥം.