മാധവിക്കുട്ടി എന്ന സ്നേഹം
എം.കെ. ചന്ദ്രശേഖരൻ
പേജ്: 54 വില: ₹ 100
സൺഷൈൻ ബുക്സ്,
തൃശൂർ, ഫോൺ: 9895033583
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ആയിരുന്ന മാധവിക്കുട്ടിയുമായി പലവട്ടം നടത്തിയ അഭിമുഖങ്ങളെ അധികരിച്ചെഴുതിയ കൃതി. എഴുത്ത്, മതംമാറ്റം, ഒറ്റപ്പെടൽ, തിരസ്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ പ്രതികരണങ്ങൾ.
ഒഴിഞ്ഞ കാൻവാസുകൾ
ലക്ഷ്മി ചങ്ങണാറ
പേജ്: 96 വില: ₹ 130
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ വിഹ്വലതകളും വിഷാദത്തിന്റെ നിഴലുകളും ഇഴുകിച്ചേർന്ന വരികളിലൂടെ കടന്നുപോകുന്ന കവിതകൾ. ഇന്നലെകളുടെ ഇടനാഴിയിലേക്ക് ഒറ്റയ്ക്കു സഞ്ചരിക്കുന്ന കവയിത്രിയെ ലളിതമായ കവിതകളിൽ കണ്ടുമുട്ടാം.
ഓർമച്ചെപ്പിലെ ഇന്നലെകൾ
എസ്. ശാന്താകുമാരി
പേജ്: 120 വില: ₹ 120
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 0471 2471174
ശാന്തകുമാരി എന്ന വീട്ടമ്മയുടെ ആത്മകഥ എന്നു പറയാവുന്ന കുറിപ്പുകൾ. ഒാർമവച്ച നാൾ മുതൽ മനസിനെയും ജീവിതത്തെയും സ്പർശിച്ച കാര്യങ്ങൾ, നന്മകൾ, ബന്ധങ്ങൾ, ജീവിതം പഠിപ്പിച്ച കാര്യങ്ങൾ ഇതെല്ലാം പരാമർശിക്കുന്നു.
മായാത്ത ഓർമകൾ
ജോസഫ് ഉന്പുക്കാട്ട്
പേജ്: 64 വില: ₹ 200
ലവ്ലി ബുക്സ്, കോട്ടയം
ഫോൺ: 9495684089
ജീവിതത്തിലെ മായാത്ത ഒാർമകളിൽ സങ്കടങ്ങളും സന്തോഷങ്ങളുമുണ്ട്. ഒപ്പം നാടിന്റെ ആഘോഷങ്ങളും ആചാരങ്ങളുമുണ്ട്. പഠനകാല സ്മരണകൾ വായനക്കാരെ പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടുപോകും. നാട്ടുകാര്യങ്ങളുടെ വിവരണവും വരികളിൽ ഇടകലർന്നിരിക്കുന്നു.