നന്മമരങ്ങൾ
ഡോ. സിറിയക്
തോമസ്
പേജ്: 184 വില: ₹230
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 8078999125
കടന്നുപോയ തലമുറയിലെ പ്രകാശഗോപുരങ്ങളായിരുന്ന ചില വ്യക്തിത്വങ്ങളെ വരും തലമുറയ്ക്കായി രേഖപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകാരൻ. രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക നായകർ, സാഹിത്യപ്രതിഭകൾ, ബിസിനസ് പ്രതിഭകൾ എന്നിങ്ങനെ വിവിധ മേഖലകളുള്ളവർ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.
ആത്മാവിലും സത്യത്തിലും
ഒാംറാം
പരി: ഡോ. മൈക്കിൾ
പുത്തൻതറ
പേജ്: 192 വില: ₹150
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
ആർഷഭാരതസത്തയെ ലളിതമായി പ്രബോധിപ്പിച്ചവരിൽ അഗ്രഗണ്യനായ മിഖായേൽ ഐവനോവ് എന്ന ഒാംറാമിന്റെ കാഴ്ചപ്പാടുകളുടെ മലയാളം പരിഭാഷ. ദൈവാരാധന, വിഗ്രഹാരാധന, ഏകദൈവം, നിരീശ്വരവാദം, മന്ത്രവാദം തുടങ്ങിയ അപഗ്രഥിക്കാനും മനസിലാക്കാനും ലക്ഷ്യമിട്ടുള്ള ഗ്രന്ഥം.
എഴുമറ്റൂരിന്റെ അവതാരികകൾ
ഡോ. എഴുമറ്റൂർ രാജരാജവർമ
പേജ്: 268 വില: ₹400
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, ഫോൺ: 0471-2471533
സാഹിത്യപ്രതിഭ ഡോ. എഴുമറ്റൂർ രാജരാജവർമയുടെ അവതാരികകളുടെ സമാഹാരം രണ്ടാം ഭാഗം. കവിത, കഥ, നാടകം, നോവൽ, ബാലസാഹിത്യം, ആത്മകഥ, തിരക്കഥ, വിവർത്തനം എന്നിങ്ങനെ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾക്കായി എഴുതിയ അവതാരികകൾ മികച്ച സാഹിത്യപഠനംകൂടിയാണ്.
Its Him
ജോ മാന്നാത്ത്
എസ്ഡിബി
പേജ്: 224 വില: ₹260
ഡോൺബോസ്കോ
റിന്യൂവൽ സെന്റർ,
ബംഗളൂരു
ക്രിസ്തുവിനെ അടുത്തുനിന്ന് അറിയാനും അനുഭവിക്കാനും സഹായിക്കുന്ന, ആഗോളതലത്തിൽ ശ്രദ്ധേയമായ ഇംഗ്ലീഷ് ഗ്രന്ഥം. ക്രിസ്തുവിനോടു ചേർന്നുനിന്നു ജീവിച്ച മനുഷ്യരുടെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ദൈവപുത്രനെ മനസിലാക്കാനുള്ള മനഃശാസ്ത്രപരമായ ശ്രമംകൂടിയാണ് ഇത്.
ദുഃഖപുഷ്പങ്ങൾ
സുരേഷ്
മഠത്തിപ്പറന്പ്
പേജ്: 72 വില: ₹100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
47 കവിതകളുടെ സമാഹാരം. ബാല്യ കൗമാരങ്ങളിലെ സൗഹൃദവും പ്രണയവും വേർപാടും നെടുവീർപ്പും സംഘർഷവും ഏകാന്തതയുമൊക്കെ പല കവിതകളിലും നിഴലിച്ചു നിൽക്കുന്നതു കാണാം. അതിഭാവുകത്വമോ സങ്കീർണ ജീവിത സങ്കല്പങ്ങളോ ഇല്ലാത്ത വരികൾ.