മലയാള സിനിമാഗാന ചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ചലച്ചിത്രഗാനങ്ങളുടെ ആവിർഭാവം, വളർച്ച, പരിണാമം, ഈ രംഗത്തെ പ്രതിഭകൾ, ഈണങ്ങൾ, ശൈലീ മാറ്റങ്ങൾ തുടങ്ങി പഠിതാക്കൾക്കും ഗാനാസ്വാദകർക്കും വിലപ്പെട്ട നിരവധി വിവരങ്ങൾ.
പാട്ടിന്റെ വഴി
പ്രഫ.ഡോ.
ഡേവിസ് സേവ്യർ
പേജ്: 64 വില: ₹120
ബുക്ക് മീഡിയ, കോട്ടയം
ഫോൺ: 9447536240
മലയാള സിനിമാഗാന ചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ചലച്ചിത്രഗാനങ്ങളുടെ ആവിർഭാവം, വളർച്ച, പരിണാമം, ഈ രംഗത്തെ പ്രതിഭകൾ, ഈണങ്ങൾ, ശൈലീ മാറ്റങ്ങൾ തുടങ്ങി പഠിതാക്കൾക്കും ഗാനാസ്വാദകർക്കും വിലപ്പെട്ട നിരവധി വിവരങ്ങൾ.
ഫാക്ടറി
ജോയ്
നെടിയാലിമോളേൽ
പേജ്: 378 വില: ₹505
നോഷൻ പ്രസ്, ചെന്നൈ
ഫോൺ: 9423463971
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു ഫാക്ടറിയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ഈ നോവലിന്റെ പ്രമേയം. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറി തകർച്ചയിലേക്കു കൂപ്പുകുത്തുന്നു. ഒരു സ്ഥാപനത്തെ നശിപ്പിക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്നു വായനക്കാർ നോവലിലൂടെ തിരിച്ചറിയും.
ബൈബിൾ ചോദ്യരത്നാവലി
ഫാ. ജോസ്
നടുവിലേക്കുറ്റ്
പേജ്: 752 വില: ₹900
ബുക്ക് മീഡിയ,
കോട്ടയം
ഫോൺ: 9447536240
ബൈബിൾ പഠിക്കാനും മനസിലാക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് ബൈബിൾ ചോദ്യരത്നാവലി എന്ന ഗ്രന്ഥം. വളരെ ലളിതമായി ബൈബിൾ സംഭവങ്ങൾ ചോദ്യോത്തരങ്ങളിലൂടെ മനസിലാക്കാം. ബൈബിളിലെ എല്ലാ ഗ്രന്ഥങ്ങളുടെയും അധ്യായം തിരിച്ചുള്ള ചോദ്യാവലി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടും.
ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ
തങ്കച്ചൻ
തുണ്ടിയിൽ
പേജ്: 166 വില: ₹180
സെന്റ് പോൾസ്,
എറണാകുളം
ഫോൺ: 9961051381
സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായ തങ്കച്ചൻ തുണ്ടിയിൽ എഴുതി ഏറെ പ്രചാരം നേടിയ "ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ' എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച നൂറാം പതിപ്പ്. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളാണ് ഗ്രന്ഥകാരൻ വിവരിക്കുന്നത്. വായനക്കാരെ വല്ലാതെ സ്പർശിക്കാൻ മാത്രം ആഴവും തീക്ഷ്ണതയും സത്യസന്ധതയും ആ അനുഭവങ്ങൾക്കുണ്ട്. അതാണ് ചിലപ്പോൾ വായനക്കാരുടെയും കണ്ണുനനയ്ക്കുന്നത്.
അട്ടമൂതി കുലം
തോന്നയ്ക്കൽ
അയ്യപ്പൻ
പേജ്: 226 വില: ₹360
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
മണ്ണിന്റെ മണമുള്ള നോവൽ. മണ്ണിൽ പണിയെടുക്കുകയല്ല, പടവെട്ടുകയാണ് അട്ടമൂതി
എന്ന കഥാപാത്രമെന്നു നോവലിസ്റ്റ് പറയുന്നു. അട്ടമൂതിയുടെയും കൂട്ടരുടെയും തീക്ഷ്ണജീവിതത്തിലേക്കുള്ള സാഹസിക യാത്ര.