മഴ നനയുന്ന പൂച്ച 18 ക്ലാസിക് കഥകൾ
വിവർത്തനം:
വി. രവികുമാർ
പേജ്: 164 വില: ₹250
ഐറിസ് ബുക്സ്,
തൃശൂർ
ഫോൺ: 7356370521.
ലോക ക്ലാസിക് കഥകളുടെ അപൂവ സമാഹാരം. മോപ്പസാംഗ്, ചെക്കോവ്, ഹെമിംഗ്വേ, ഹെസെ, കമ്യു, അകുതഗാവ, ഹുവാൻ റൂൾഫോ, കാൽവിനോ, ദോദെ, മഷാഡോ ജി അസിസ്, മാഴ്സൽ ഷ്വോബ്, കരേൾ ചൊപ്പെക്ക്, ഹിദായത്ത്, വൊൾഫ്ഗാംഗ് ബോർഷർട്ട്, ജാൻ നെരൂദ, ജാമൽ സോഡെർബെർഗ്, കുർട്ട് കുസെൻബെർഗ്, യാക്കോവ് ലിൻഡ് എന്നീ വിഖ്യാത എഴുത്തുകാരുടെ 18 കഥകളുടെ അപൂർവ സമാഹാരം.
സിസ്റ്റർ റാണി മരിയ
സെബാസ്റ്റ്യൻ
പാതാന്പുഴ
പേജ്: 160 വില: ₹200
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 8078999125
പാവങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുകയും ചൂഷിതർക്കുവേണ്ടി നിലപാട് എടുക്കുകയും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി പോരാടുകയും ചെയ്തതിന്റെ പേരിൽ ധീരരക്തസാക്ഷിയായി മാറിയ സിസ്റ്റർ റാണി മരിയയുടെ ജീവിതത്തിലൂടെയുള്ള യാത്ര.
മൗനമേഘം
വിജയൻ
വിശ്വനാഥൻ
പേജ്: 98 വില: ₹130
പ്രഭാത് ബുക്ക്
ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471-2471533
പ്രണയവും വിരഹവും തത്വചിന്തയുമൊക്കെ ഭാവം നൽകിയ 51 കവിതകളുടെ സമാഹാരം. എങ്കിലും പ്രണയാർദ്രമായ ഭാവന ഒരു പടി മുന്നിൽ നിൽക്കുന്നു. സങ്കീർണതകളില്ലാത്ത വരികളിൽ കാല്പനികതയുടെ നിഴലാട്ടം ദർശിക്കാം.
Sacred Secularity
ഡോ. മൈക്കിൾ
പുത്തൻതറ
പേജ്: 102 വില: ₹299
വിൻകോ ബുക്സ്,
കോട്ടയം
ഫോൺ: 9961344664
സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ ഈ വിശേഷണം ഇന്ത്യൻ ജനാധിപത്യത്തിന്റെ അഴകാണ്. എങ്കിലും വിവാദങ്ങളും വിമർശനങ്ങളും മതേതരത്വം എന്ന വിശേഷണത്തെ ചുറ്റിപ്പറ്റിയുണ്ട്. മതേതരത്വം എന്നതിന്റെ ആഴവും അനിവാര്യതയും പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.