വെ​യി​ൽ​പ്പ​ച്ച
വെ​യി​ൽ​പ്പ​ച്ച

ശാ​ന്താ തു​ള​സീ​ധ​ര​ൻ
പേ​ജ്: 86 വി​ല: ₹ 120
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9446362105

ജീ​വി​ത​ത്തെ വൈ​കാ​രി​ക സ​ത്യ​സ​ന്ധ​ത​യോ​ടെ അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​വി​ത​ക​ൾ. രാ​സ​വ​ളം ചേ​ർ​ക്കാ​ത്ത ജൈ​വ​ക​വി​ത​ക​ൾ എ​ന്ന് ആ​സ്വാ​ദ​ക​ൻ മു​ഖ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. പ്ര​ണ​യ​വും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളും തി​ര​സ്ക​ര​ണ​ങ്ങ​ളും ഒ​റ്റ​പ്പെ​ട​ലു​മെ​ല്ലാം ക​വി​ത​ക​ളി​ൽ നി​റ​യു​ന്നു.

സ​ഞ്ചാ​രി

കാ​ര​യ്ക്കാ​മ​ണ്ഡ​പം വാ​സു​ദേ​വ​ൻ
പേ​ജ്: 64 വി​ല: ₹ 90
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 9446362105

വ​രി​ക​ൾ​ക്കി​ട​യി​ൽ വാ​യി​ക്കാ​ൻ ധാ​രാ​ളം ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്ന ക​വി​ത​ക​ൾ. സ​ഹൃ​ദ​യ​ർ​ക്ക് ആ​ഹ്ലാ​ദം പ​ക​രാ​നു​ള്ള വ​ക വ​രി​ക​ളി​ലു​ണ്ട്. വെ​റു​തെ വാ​ക്കി​ന്‍റെ ത​ത്വ​മ​റി​ഞ്ഞ് മൗ​ന​മാ​യി​രി​ക്കാ​ന​ല്ല സാ​ര​മ​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ക​വി​യു​ടെ ആ​ഹ്വാ​നം.

പെ​ൺ​പെ​രു​മ​യു​ടെ ന​ക്ഷ​ത്ര​വെ​ളി​ച്ച​ങ്ങ​ൾ

നി​ര​ഞ്ജ​ൻ കെ. ​മ​നോ​ജ്
പേ​ജ്: 96 വി​ല: ₹ 160
യേ​സ് പ്ര​സ്, പെ​രു​ന്പാ​വൂ​ർ
ഫോ​ൺ: 9048588887

ധീ​ര​മാ​യ നി​ല​പാ​ടു​ക​ൾ​ക്കൊ​ണ്ടും വേ​റി​ട്ട ചി​ന്താ​രീ​തി​ക​ൾ​ക്കൊ​ണ്ടും ലോ​ക​ത്തി​നു വെ​ളി​ച്ച​മേ​കി​യ ഒ​രു പി​ടി പെ​ൺ​കു​ട്ടി​ക​ളെ വാ​യ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്നു. ഗ്രേ​റ്റ തു​ൻ​ബ​ർ​ഗ് മു​ത​ൽ നാ​ജ​ത് ബെ​ൽ​കാ​സിം വ​രെ​യു​ള്ള​വ​രെ അ​ടു​ത്ത​റി​യാം.

കൃ​തി​ക​ൾ സ​ന്പൂ​ർ​ണം- വാ​ല്യം 1

ഇ​ട​മ​റ്റം ര​ത്ന​പ്പ​ൻ
പേ​ജ്: 532 വി​ല: ₹ 590
ബു​ക്ക് മീ​ഡി​യ, പാ​ലാ
ഫോ​ൺ: 9447536240

ഗാ​ന്ധി​യ​ൻ ശൈ​ലി​യി​ൽ ജീ​വി​ത​ത്തെ മു​ന്നോ​ട്ടു​ന​യി​ച്ച അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഇ​ട​മ​റ്റം ര​ത്ന​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​സം​ഗ​വി​ഷ​യ​ങ്ങ​ളാ​ണ് ഈ ​ഗ്ര​ന്ഥ​ത്തെ ഈ​ടു​റ്റ​താ​ക്കു​ന്ന​ത്. ആ​ദ​ർ​ശ​ജീ​വി​തം ന​യി​ച്ച അ​ദ്ദേ​ഹം ക​ട​ന്നു​പോ​യെ​ങ്കി​ലും അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ ബാ​ക്കി​വ​ച്ച​ത് വ​രും​ത​ല​മു​റ​യ്ക്കു പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ഈ ​ഗ്ര​ന്ഥം വി​ളി​ച്ചോ​തു​ന്നു.