ഭാരതത്തിലെ മാർത്തോമ്മ ക്രിസ്ത്യാനികൾ
സിൽവെസ്റ്റർ
കാഞ്ഞിരമുകളിൽ ഒഐസി
പേജ്: 314 വില: ₹ 300
ബഥനി പബ്ലിക്കേഷൻ, കോട്ടയം
ഫോൺ: 9847230035
ഭാരതത്തിലെ മാർത്തോമ്മ ക്രിസ്ത്യാനികളെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണവും പഠനവും. മാർ തോമ്മാശ്ലീഹയുടെ ഭാരതപ്രവേശം മുതൽ മാർത്തോമ്മ ക്രിസ്ത്യാനികളുടെ സംഭവബഹുലമായ ചരിത്രവും ജീവിതവും. ലളിതമായ ഭാഷ, ആധികാരികമായ റഫറൻസ് എന്നിവ കൂടുതൽ ഈടു നൽകുന്നു.
അന്ത്യമണിക്കൂറിന്റെ അടയാളങ്ങൾ
വിനായക് നിർമൽ
പേജ്: 200 വില: ₹ 300
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
ലോകം അവസാനിക്കുമോയെന്ന ചിന്തയും ചർച്ചയും എക്കാലവും മനുഷ്യന്റെ മുന്നിലുണ്ട്. ലോകം അവസാനിക്കുമെന്നതു മനുഷ്യന്റെ കണ്ടുപിടിത്തമാണോ അതോ ദൈവത്തിന്റെ വെളിപ്പെടുത്തലാണോ? ബൈബിളിന്റെ പശ്ചാത്തലത്തിൽ ഇതിന് ഉത്തരം തേടുന്നു.
ഗുണപാഠ കഥകൾ
പേരൂർക്കട ഐസക്ക്
പേജ്: 296 വില: ₹ 360
ലവ്ലി ബുക്സ്, കോട്ടയം
ഫോൺ: 6238574899
കുട്ടികളുടെ മനസിലേക്ക് നന്മയുടെ ചിന്തകൾ വേരുറപ്പിക്കാൻ സഹായിക്കുന്ന 102 ഗുണപാഠ കഥകളുടെ സമാഹാരം. കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കാവുന്ന രീതിയിൽ വലിപ്പമേറിയ അക്ഷരങ്ങളും ചിത്രങ്ങളും പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു.
ഓർമ വഴിയിലൂടെ വീണ്ടും യാത്ര
കുളത്തൂർ എൻ. ദിലീപ്
പേജ്:128 വില: ₹ 170
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 8129429459
രാഷ്ട്രീയരംഗത്തും സാംസ്കാരിക മേഖലയിലും സജീവമായിരുന്ന കുളത്തൂർ എൻ. ദിലീപിന്റെ ആത്മകഥ. രാഷ്ട്രീയ സമരങ്ങളും ജയിൽവാസവും ഗൾഫിലെ പ്രവാസ ജീവിതവും അവിടത്തെ കഷ്ടപ്പാടുകളുമൊക്കെ ഈ കുറിപ്പുകളിൽ തെളിഞ്ഞുവരുന്നു.