ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും അതിൽ ഗവേഷണം നടത്തുന്നവർക്കും മുതൽക്കൂട്ടാകുന്ന ഗ്രന്ഥം. നിരവധി കീർത്തനങ്ങളും അവയുടെ രാഗങ്ങളും പശ്ചാത്തലവുമെല്ലാം വിശദമാക്കുന്നുണ്ട്.
സിന്ധുഭൈരവി
ഡോ. ജയിംസ് നിക്കോളാസ്
പേജ്: 356 വില: ₹ 450
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9349494919
ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും അതിൽ ഗവേഷണം നടത്തുന്നവർക്കും മുതൽക്കൂട്ടാകുന്ന ഗ്രന്ഥം. നിരവധി കീർത്തനങ്ങളും അവയുടെ രാഗങ്ങളും പശ്ചാത്തലവുമെല്ലാം വിശദമാക്കുന്നുണ്ട്.
ബൈബിൾ ക്വിസ്
പേരൂർക്കട ഐസക്
പേജ്: 112 വില: ₹ 120
ലവ്ലി ബുക്സ്, കോട്ടയം
ഫോൺ: 8606535301
വിശുദ്ധ ബൈബിൾ പഠിക്കാനും വായിക്കാനും ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്രദമായ പുസ്തകം. ഒറ്റവായനയിൽ സാധാരണക്കാർ ശ്രദ്ധിക്കാതെ പോകുന്ന സൂക്ഷ്മകാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പഴയ നിയമത്തിൽനിന്നും പുതിയ നിയമത്തിൽനിന്നും ചോദ്യങ്ങൾ.
മേഘപ്പുലി
ജോർജ് പുളിങ്കാട്
പേജ്: 82 വില: ₹ 130
സൈകതം ബുക്സ്, കോതമംഗലം
ഫോൺ: 9447148903
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ യുവതിയുടെ പ്രഫഷണൽ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലുമുണ്ടായ സംഭവങ്ങൾ വികാരതീവ്രതയോടെ അവതരിപ്പിക്കുന്ന നോവൽ. ഉദ്വേഗം തുളുന്പുന്ന ശൈലി. സാമൂഹിക സാഹചര്യങ്ങളെയും വിശകലനം ചെയ്യുന്നു.
എം.എസ്. ദേവദാസ് നിരൂപകനും പത്രാധിപരും
ഡോ. ചന്തവിള മുരളി
പേജ്: 484 വില: ₹ 630
കേരള സാഹിത്യ അക്കാദമി, തൃശൂർ
ഫോൺ: 9349494919
നിരൂപകൻ, പത്രാധിപർ എന്നീ നിലകളിൽ സജീവമായിരുന്ന ഇടതുചിന്തകൻ എം.എസ്. ദേവദാസിന്റെ ജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. അദ്ദേഹം പ്രവർത്തിച്ച സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളെയും മനസിലാക്കാം.
ആത്മീയത വീണ്ടെടുക്കാൻ ഇന്ത്യ
പ്രഫ. ടി.ജെ. മത്തായി
പേജ്: 128 വില: ₹ 100
റീ ഡിസ്കവർ കേരള, ചങ്ങനാശേരി
ഫോൺ: 9037775820
മതം, രാജ്യം, കുടുംബം, ബന്ധുക്കൾ ഇങ്ങനെ എല്ലാ സ്വത്വങ്ങളും അതതിന്റെ ക്രമത്തിലും അനുപാതത്തിലുമാണെങ്കിൽ അവിടെ ഒരു ആത്മീയതയുണ്ടെന്നു പറഞ്ഞുവയ്ക്കുകയാണ് ഗ്രന്ഥകാരൻ. അനുപാതം തെറ്റിയാൽ ആത്മീയത നഷ്ടമാകുമെന്ന കണ്ടെത്തൽ.
ദോഗ്ലാപൻ
വിവ: എസ്. ജയകൃഷ്ണൻ
പേജ്: 192 വില: ₹ 299
മഞ്ജുൾ പബ്ലിഷിംഗ് ഹൗസ്, ഭോപ്പാൽ
ഫോൺ: 8547400278
സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പ്രിയപ്പെട്ടതും തെറ്റിദ്ധരിക്കപ്പെട്ടതുമായ പോസ്റ്റർ ബോയ് ആഷ്നീർ ഗ്രോവറിന്റെ ജീവിതകഥ. വസ്തുതകളും കെട്ടുകഥകളും ചുറ്റിപ്പിടിച്ച ജീവിതത്തെ മറകളില്ലാതെ തുറന്നുകാട്ടുന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ.
100 മിത്തുകൾ
പുനരാഖ്യാനം: ഫ്രാങ്കോ ലൂയിസ്
പേജ്: 328 വില: ₹ 500
ഈലിയ ബുക്സ്, തൃശൂർ
ഫോൺ: 97451 08206
വിഖ്യാതമായ പത്തു പുരാണകഥാ ശ്രേണികളിൽനിന്നു തെരഞ്ഞെടുത്ത നൂറു കഥകൾ. പത്തു പുരാണങ്ങളിലെയും കഥകളുടെ സമാഹാരം അത്യപൂർവം. ലളിതമായ ഭാഷ, കാച്ചിക്കുറുക്കിയ അവതരണം എന്നിവ ശ്രദ്ധേയം.