കുടുംബജീവിതത്തിന് എത്ര മാർക്ക്?
ഡോ. ജസ്റ്റിൻ തോമസ്
പേജ്: 104 വില: ₹ 150
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500
ഗ്രന്ഥകാരന്റെ കൗൺസലിംഗ് അനുഭവങ്ങളുമായി ചേർന്നു നിൽക്കുന്ന ഗ്രന്ഥം. സമകാലിക സാഹചര്യങ്ങൾ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും പുസ്തകം മുന്നോട്ടുവയ്ക്കുന്നു. വർക്ക്ബുക്ക് രീതിയിൽ എഴുതപ്പെട്ടതിനാൽ മനസിലാക്കാൻ ലളിതം.
നാട്ടുപക്ഷികളുടെ സംഗീതം
വിളക്കുടി രാധാമണി
പേജ്: 76 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 6282432775
പ്രകൃതിയോടും ജീവജാലങ്ങളോടും മനസിൽ ഇഷ്ടം തോന്നാൻ ഇടയാകുംവിധം കുട്ടികൾക്കായി എഴുതിയ കൃതി. പന്ത്രണ്ട് നിരീക്ഷണ കഥകൾ ഇതിലുണ്ട്. മനുഷ്യർക്കൊപ്പം പറവയും പക്ഷിയും ചെടികളുമൊക്കെ കഥാപാത്രങ്ങളായി വായനക്കാരെ തേടിയെത്തുന്നു.
ഡോ.പി.ജെ. തോമസിന്റെ ആദ്യ കാല സാഹിത്യകൃതികൾ
എഡി: ഡോ. ഇ.എം. തോമസ്
പേജ്: 92 വില: ₹ 120
കേരള സാഹിത്യ
അക്കാദമി, തൃശൂർ
ഫോൺ: 9995557352
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരള ക്രൈസ്തവരുടെ ജീവിത മാതൃകകൾ കണ്ടെത്താൻ കഴിയുന്നവയാണ് ഡോ.പി.ജെ.തോമസിന്റെ ഈ കൃതികൾ. അർണോസ് പാതിരിയെക്കുറിച്ചുള്ള മലയാളത്തിലെ പ്രഥമഗ്രന്ഥം രചിച്ചതും പി.ജെ. തോമസ് ആയിരുന്നു.
The Jewish Indians
Dr. Abraham Benhur
പേജ്: 436 വില: ₹ 600
ജീവനിസ്റ്റ് ബുക്സ്, വയനാട്
ഫോൺ: 9446695082
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ജനതയുടെ ജൂതവേരുകൾ തേടിയുള്ള
പഠനമാണ് ഈ പുസ്തകം. ഒരു മഹത്തായ കുടുംബത്തിൽനിന്നു ചിതറിയവരാണ് എല്ലാ മനുഷ്യരുമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ ദർശനം. ചരിത്രം, പുരാവസ്തുക്കൾ, നരവംശം, ഭാഷാപരം എന്നിങ്ങനെ പല തലങ്ങളെ പഠനം സ്പർശിക്കുന്നതായി ഗ്രന്ഥകാരൻ പറയുന്നു.