എന്റെ ഡയറിക്കുറിപ്പുകൾ
സിസ്റ്റർ മേരി
ജയിൻ എസ്ഡി
പേജ്: 295 വില: ₹ 250
ഐറിൻ ബുക്സ്,
കോഴിക്കോട്
ഫോൺ: 9995574308
അന്പതോളം പ്രചോദനാത്മക ഗ്രന്ഥങ്ങളെഴുതിയ സിസ്റ്റർ മേരി ജയിന്റെ ആത്മകഥാപരമായ കുറിപ്പുകൾ. 2017 മുതൽ 2022 വരെയുള്ള ഈ കുറിപ്പുകളിൽ ആത്മീയത, സഹനം, സഹാനുഭൂതി തുടങ്ങിയവയെക്കുറിച്ചുള്ള ചില ഉൾക്കാഴ്ചകളും അലിഞ്ഞുചേർന്നിരിക്കുന്നു.
Revitalizing the Democratic Soul of India
എഡി: അഗസ്റ്റിൻ പെരുമാലിൽ
എസ്ജെ
പേജ്: 142 വില: ₹ 225
മീഡിയ ഹൗസ്,
ഡൽഹി
ഫോൺ: 9555642600
സമകാലിക ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെ നേരിടേണ്ട രീതിയെക്കുറിച്ചും വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിച്ചവർ എഴുതിയ ഈടുറ്റ ലേഖനങ്ങളുടെ സമാഹാരം. ഇന്ത്യയുടെ സന്പന്നമായ സാംസ്കാരിക തനിമയിലേക്കുള്ള അന്വേഷണം കൂടിയാണിത്.
തച്ചോളി പൊന്നോമൽ
മാത്യൂസ്
ആർപ്പൂക്കര
പേജ്: 48 വില: ₹ 80
സൺഷൈൻ
ബുക്സ്, തൃശൂർ
ഫോൺ: 8089239300
മലയാള സാഹിത്യത്തിലെ പ്രധാന വിഭാഗമായ വടക്കൻപാട്ടുകളിൽ ഉൾപ്പെട്ട തച്ചോളിപ്പാട്ടിലെ തച്ചോളി പൊന്നോമലിന്റെ കഥ. അങ്കത്തട്ടിൽ പോരാടുന്ന വീരനായകന്റെ ഉദ്വേഗജനകമായ നിമിഷങ്ങൾ കഥയിലൂടെ.
എ. ശാന്തകുമാറിന്റെ സന്പൂർണ കൃതികൾ
എഡി: ഡോ.കെ.
ശ്രീകുമാർ
പേജ്: 1332 വില: ₹ 1800
കേരള സാഹിത്യ
അക്കാദമി, തൃശൂർ
മലയാള നാടകവേദിയിൽ ശ്രദ്ധേയനായി വരവേ അപ്രതീക്ഷിതമായി വിടവാങ്ങിയ എ. ശാന്തകുമാറിന്റെ സർഗസംഭാവനകൾ ഒറ്റ പുസ്തകത്തിൽ. തിയറ്റർ ആക്ടിവിസ്റ്റ് ആയ അദ്ദേഹം പുലർത്തിയ സാമൂഹ്യ വീക്ഷണം, ജീവിതനിരീക്ഷണം എന്നിവയൊക്കെ നാടകം, കഥ, ലേഖനം തുടങ്ങി അഞ്ചു ഭാഗങ്ങളായി തിരിച്ച കൃതിയിൽ കാണാം.
Beyond Calvary നോന്പുകാല ചിന്തകൾ
ഡോ. മൈക്കിൾ
കാരിമറ്റം
പേജ്:128 വില: ₹ 200
ആത്മ ബുക്സ്,
കോഴിക്കോട്
ഫോൺ: 9746077500
ക്രൈസ്തവരുടെ വലിയ നോന്പിലെ ഒാരോ ദിനവും വായിക്കാനും ധ്യാനിക്കാനും കഴിയുന്ന ചിന്തകൾ. ദീപികയിൽ പ്രസിദ്ധീകരിച്ചതിന്റെ ഇംഗ്ലീഷ് പരിഭാഷ. കാൽവരിയിലേക്കു മിശിഹായോടൊപ്പം നടക്കുന്ന അനുഭവം പകരാൻ കുറിപ്പുകൾക്കു കഴിയും.
ധന്യ മദർ ഏലീശ്വ വാകയിൽ
ഡെൽറ്റസ് തെക്കെആലുങ്കൽ,
സിസ്റ്റർ റൂബിനി
സിടിസി,
ഡോ. ആന്റണി
പാട്ടപ്പറന്പിൽ
പേജ്: 96 വില: ₹ 100
പ്രണത ബുക്സ്,
കച്ചേരിപ്പടി
സ്ത്രീ അബലയും നിരക്ഷരയുമായി തളച്ചിട്ട കാലഘട്ടത്തിൽ ജീവിതം വൈധവ്യത്തിന്റെ ചുറ്റുപാടുകളിൽ ഉയിർത്തെഴുന്നേൽക്കാനും ആയിരക്കണക്കിനു സ്ത്രീകളെ ഉയിർത്തെഴുന്നേൽപ്പിക്കാനും ദൈവത്തിന്റെ ഉപകരണമായി മാറിയ മദർ എലിശ്വയുടെ ജീവിതത്തിലേക്ക് ഒരു യാത്ര.