നമുക്കിനിയും പുറത്തിരുന്നു സംസാരിക്കാം
ടി. മോഹനൻ
പേജ്: 80 വില: ₹160
ഇമ ബുക്സ്, ആലപ്പുഴ
ഫോൺ: 9447536240
ചുറ്റും കാണുന്ന ജീവിത വൈരുധ്യങ്ങളെ ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഗദ്യകവിതകൾ. 32 കവിതകളുടെ സമാഹാരം. സഹജീവികളുടെ ശബ്ദത്തിനു കാതോർക്കുന്ന കവിയെ കവിതകളിൽ കണ്ടെത്താം.
ചിരിക്കഥകൾ
വി. സുരേശൻ
പേജ്: 110 വില: ₹ 170
സുജിലി പബ്ലിക്കേഷൻ, കൊല്ലം
ഫോൺ: 9895219478
ചിരിയും ചിന്തയും ജനിപ്പിക്കുന്ന 20 കഥകളുടെ സമാഹാരം. എല്ലാ കഥകളടെയും പശ്ചാത്തലം സമകാലിക സാഹചര്യമാണ്. വെറും ചിരി മാത്രമല്ല അവയിൽ ശക്തമായ സാമൂഹ്യ വിമർശനംകൂടി ഒളിഞ്ഞിരിപ്പുണ്ട്.
എം. അച്യുതന്റെ 20 പ്രബന്ധങ്ങൾ
സന്പാദനം: ജി. മധുസൂദനൻ
പേജ്: 438 വില: ₹ 560
കേരള സാഹിത്യ അക്കാദമി, തൃശൂർ
സൗന്ദര്യശാസ്ത്രത്തെയും നിരൂപണത്തെയും സംബന്ധിക്കുന്ന പ്രഫ. എം. അച്യുതന്റെ ധൈഷണിക കാഴ്ചപ്പാടുകളാണ് ഈ രചനകൾ. ആഴമേറിയ വിചിന്തനങ്ങൾ പ്രതിഫലിക്കുന്ന ഈ സമാഹാരം സാഹിത്യവിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും.
മലയാള നാടക ചരിത്രം
ജി. ശങ്കരപ്പിള്ള
പേജ്: 208 വില: ₹ 270
കേരള സാഹിത്യ അക്കാദമി, തൃശൂർ
കേരള നവോത്ഥാനത്തിലേക്കുള്ള ഒരു നടപ്പാതയായിരുന്നു നാടകം. മലയാളിയുടെ പൊതുബോധത്തെയും അഭിരുചികളെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നാടകകലയുടെ വികാസപരിണാമങ്ങൾ രേഖപ്പെടുത്തുന്ന ഗ്രന്ഥം.
ബോംബെ എയർപോർട്ട്
ചാരുംമൂട് രാധാകൃഷ്ണൻ
പേജ്: 136 വില: ₹180
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
പ്രവാസികളുടെ കഥ വികാരഭരിതമായി അവതരിപ്പിക്കുന്ന നോവൽ. ഒാരോ പ്രവാസിയും ജീവിതത്തിൽ നേരിട്ടിട്ടുള്ള വിമാനത്താവള അനുഭവങ്ങളുടെ നേർക്കാഴ്ച ഈ നോവലിൽ ദർശിക്കാം. വിവിധ എയർപോർട്ടുകളിൽ ജോലി ചെയ്തിട്ടുള്ള ഗ്രന്ഥകാരന്റെ അനുഭവങ്ങളും നിഴലിക്കുന്നു.