വേറിട്ട ഒരു പുസ്തകമാണിതെന്നു പറയാം. ഒരു ഇലക്ട്രീഷൻ തന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ജോലിക്കിടയിൽ കടന്നുപോയ അനുഭവങ്ങളെ കോറിയിടുകയാണിവിടെ. ഒരു ഇലക്ട്രീഷന്റെ അനുഭവക്കുറിപ്പുകൾ ഒരുപക്ഷേ, മലയാളത്തിൽ ആദ്യമായിരിക്കും. രസകരമായ ഒരു വായനാനുഭവം.
ഇലക്ട്രീഷൻ ആരാ മോൻ
ഷാജോൺ പെരുന്പാവൂർ
പേജ്: 96 വില: ₹ 160
യെസ് പ്രസ്, പെരൂമ്പാവൂർ
ഫോൺ: 9048588887
വേറിട്ട ഒരു പുസ്തകമാണിതെന്നു പറയാം. ഒരു ഇലക്ട്രീഷൻ തന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ജോലിക്കിടയിൽ കടന്നുപോയ അനുഭവങ്ങളെ കോറിയിടുകയാണിവിടെ. ഒരു ഇലക്ട്രീഷന്റെ അനുഭവക്കുറിപ്പുകൾ ഒരുപക്ഷേ, മലയാളത്തിൽ ആദ്യമായിരിക്കും. രസകരമായ ഒരു വായനാനുഭവം.
അച്ചനാകാൻ കൊതിച്ച് കമ്യൂണിസ്റ്റായ കഥ
കെ.കെ. ദേവസ്യ
പേജ്: 224 വില: ₹ 300
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവായ കെ.കെ. ദേവസ്യയുടെ ആത്മകഥ. രാഷ്ട്രീയം മുതൽ ഏലം കൃഷിയും ഹൈറേഞ്ചിലെ കർഷകരുടെ പോരാട്ടവുമെല്ലാം ഇതിൽ ചിതറിക്കിടക്കുന്നു. ജനിച്ചുവളർന്ന കോട്ടയം മുണ്ടകപ്പാടവും അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുമെല്ലാം പരാമർശവിധേയമാകുന്നു.
യേശുവിന്റെ ഉപമകൾ
ജി. മേനാച്ചേരി
പേജ്: 128 വില: ₹ 180
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500
കഥകളിലൂടെയല്ലാതെ അവൻ ഒന്നും പറഞ്ഞിട്ടില്ല. അപൂർവ ചാരുതയും ലാളിത്യവും അസാധാരണ പ്രകാശവുമുള്ളവയായിരുന്നു ആ കഥകൾ. ഈശോ പറഞ്ഞ ഉപമകളുടെ ചിന്തോദ്ദീപകവും പ്രാർഥനാനിർഭരവുമായ വിശദീകരണങ്ങൾ ഈ പുസ്തകത്തിൽ വായനക്കാരനെ കാത്തിരിക്കുന്നു.
101 മതാതീത കവിതകൾ
അഹമ്മദ് ഖാൻ
പേജ്: 90 വില: ₹ 140
മൈത്രി ബുക്സ്,
തിരുവനന്തപുരം
ഫോൺ: 8590962132
ശാസ്ത്രീയ വീക്ഷണത്തിൽ തനിക്കു ചുറ്റും കാണുന്നതിനെയൊക്കെ കവിതകളിലേക്കു സന്നിവേശിപ്പിക്കാൻ ശ്രമിക്കുകയാണ് ഗ്രന്ഥകാരൻ. നാലും അഞ്ചും ചെറിയ വരികളിൽ ഒളിപ്പിച്ചുവച്ച ചിന്തകൾ പലതും ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞവയാണ്.
അകലെ ആകാശം
സേവ്യർ പുൽപ്പാട്ട്
പേജ്: 78 വില: ₹ 130
യെസ് പ്രസ്, പെരുന്പാവൂർ
ഫോൺ: 9048588887
മതഭ്രാന്തിന്റെ ദോഷവശങ്ങളെ പ്രതിഫലിപ്പിക്കുന്ന നാടകം. നിരവധി പ്രഫഷണൽ വേദികൾ ശ്രദ്ധ നേടിയ നാടകം സമകാലിക സാമൂഹ്യസാഹചര്യങ്ങളെ തീവ്രമായി പ്രതിഫലിപ്പിക്കുന്നു. പ്രധാനമായും പത്തു കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ ഇതൾ വിരിയുന്നത്.