കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ വേറിട്ട വീക്ഷണം. സമൂഹ്യജീവിതം എന്ന സമസ്യയുമായി ദാർശനിക തലത്തിൽ സമ്പർക്കം പുലർത്തിയിട്ടുള്ള ഒൻപതു ചിന്തകരുടെ പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
കേരള നവോത്ഥാനത്തിന്റെ ബഹുസ്വര വായനകൾ
എഡി: ഫാ.ഡോ. മാർട്ടിൻ ശങ്കൂരിക്കൽ
പേജ്: 108 വില: ₹ 150
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9349494919
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ വേറിട്ട വീക്ഷണം. സമൂഹ്യജീവിതം എന്ന സമസ്യയുമായി ദാർശനിക തലത്തിൽ സമ്പർക്കം പുലർത്തിയിട്ടുള്ള ഒൻപതു ചിന്തകരുടെ പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
നമസ്കാരം ദിനേശാണ് പിആർഒ
എ.എസ്. ദിനേശ്
പേജ്: 104 വില: ₹ 150
ക്ലിക്ക് കമ്യൂണിക്കേഷൻസ് കൊച്ചിൻ
ഫോൺ: 98950 70137
സിനിമ പിആർഒ എന്ന നിലയിൽ പ്രശസ്തനായ എ.എസ്. ദിനേശിന്റെ സിനിമാ സഞ്ചാരത്തിലെ അനുഭവങ്ങൾ. എഴുത്തിലും ഒരു സിനിമാറ്റിക് ശൈലി കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയിലുള്ള പലരെയും അടുത്തറിയാൻ ഈ കുറിപ്പുകൾ സഹായിക്കും.
ഞാനമുത്തുമാല
ഫാ. എമ്മാനുവേൽ ആട്ടേൽ
പേജ്: 184 വില: ₹ 245
കേരള സാഹിത്യ അക്കാദമി, തൃശൂർ
പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഞാനമുത്തുമാല എന്ന കൃതി ഡോ. ആട്ടേലിന്റെ വ്യാഖ്യാനത്തോടെ. മിഷണറി മലയാള ഗദ്യമാതൃക എന്നതു മാത്രമല്ല ചരിത്രമൂല്യവും അക്കാദമിക മൂല്യവുമുള്ള അപൂർവഗ്രന്ഥംകൂടിയാണ് ഞാനമുത്തുമാല. ക്രിസ്തീയ മതതത്വങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട ഗ്രന്ഥം.
വെയിലുറങ്ങാത്ത രാത്രി
ഡോ. സിസ്റ്റർ തെരേസ് ആലഞ്ചേരി എസ്എബിഎസ്
പേജ്: 84 വില: ₹ 125
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9349494919
ജോൺ ഒാഫ് ദി ക്രോസിന്റെ ജീവിതം കവിത പോലെ വിരിയുന്ന നോവൽ. മിസ്റ്റിസത്തിൽ ജ്വലിച്ച പുണ്യാത്മാവിന്റെ നിഗൂഢമായ ജീവിത രഹസ്യങ്ങളിലേക്കുള്ള തെളിനീർ വഴികളാണ് ഈ നോവൽ പകർന്നു നൽകുന്നതെന്നു പറയാം.